
സ്വന്തം ലേഖകൻ
കോട്ടയം :അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു .കോട്ടയം തിരുനക്കര മൈതാനത്തു വെച്ച് ബൈക്ക് റാലി കോട്ടയം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് നിർമ്മല ജിമ്മി ഫ്ലാഗ് ഓഫ് ചെയ്തു ഉദ്‌ഘാടനം നിർവഹിച്ചു .
ജില്ലാ യൂത്ത് കോർഡിനേറ്റർ അഡ്വ : സുജിത് SP അധ്യക്ഷത വഹിച്ചു . ജില്ലാ പ്രോഗ്രാം ഓഫീസർ ഉദയകുമാരി ടി .എസ് , ടീം കേരള യൂത്ത് ഫോഴ്സ് ജില്ലാ ക്യാപ്റ്റൻ വിഗ്നേഷ് ,യൂത്ത് കോർഡിനേറ്റർമാരായ സബിൽ , ബിബിൻരാജ് ,ലിൻസി , അരുൺചന്ദ്രൻ എന്നിവർ നേതൃത്വം നൽകി .