video
play-sharp-fill
ടൊവിനോയ്ക്ക് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം

ടൊവിനോയ്ക്ക് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം

സ്വന്തംലേഖകൻ

കോട്ടയം : ടൊവീനോ ചിത്രം ദി ഓസ്‌കാര്‍ ഗോസ് ടുവിന് അന്താരാഷ്ട്ര പുരസ്‌കാരം. കാനഡയിലെ ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെ സിനിമയില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച ടൊവിനോ തോമസ് മികച്ച നടനായും സലിം മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സിനിമ, മികച്ച സഹ നടി തുടങ്ങിയ പുരസ്‌കാരങ്ങളും ചിത്രം സ്വന്തമാക്കി. അവാര്‍ഡ് നേടിയതിലെ സന്തോഷം ടൊവീനോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. മറ്റൊരു സ്വപ്നവും യാഥാര്‍ത്ഥ്യമായി എന്നാണ് അവാര്‍ഡ് ലഭിച്ചതിനെക്കുറിച്ച് ടൊവീനോ കുറിച്ചത്. ഒരു അന്താരാഷ്ട്ര പുരസ്‌കാരം നേടാനാകുമെന്ന് സ്വകാര്യ സ്വപ്നങ്ങളില്‍ പോലും ചിന്തിച്ചിരുന്നില്ലെന്നും ഇത് സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറമാണെന്നും താരം കുറിച്ചു.ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ സിനിമകള്‍ക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു. അനു സിത്താരയാണ് ചിത്രത്തില്‍ നായിക. ഇസഹാക്ക് ഇബ്രാഹിം എന്നാണ് ടൊവിനോയുടെ കഥാപാത്രത്തിന്റെ പേര്. സിദ്ദീഖ്, സലിം കുമാര്‍, ശ്രീനിവാസന്‍,ലാല്‍, അപ്പാനി രവി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. കേരളത്തിലും കാനഡയിലുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group