അതിഥി തൊഴിലാളികളിൽ നിന്ന് എക്‌സൈസ് സംഘം പിടികൂടിയത് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍; ലക്ഷ്യം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍; രണ്ട് പേർ പിടിയിൽ

Spread the love

ആലപ്പുഴ: അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്‌സൈസ് സംഘം.

video
play-sharp-fill

അരൂരില്‍ നിന്നാണ് എക്സൈസ് സംഘം അഥിതി തൊഴിലാളികളെ പിടികൂടിയത്.
ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

സംഘം സ്‌കൂള്‍ വിദ്യാര്‍ഥികളെയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് എക്സൈസ് പറഞ്ഞു. ഇവരില്‍ കഞ്ചാവും, പത്ത് കിലോയിലധികം നിരോധിത പുകയില ഉല്‍പ്പന്നങ്ങളും നിന്ന് കസ്റ്റഡിയിലെടുത്തതായും എക്‌സൈസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേര്‍ത്തല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി പി സജീവ് കുമാറാണ് പരിശോധനയില്‍ നേതൃത്വം നല്‍കിയത്. പ്രിവന്റീവ് ഓഫീസര്‍ പി.ടി ഷാജി, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് അനിലാല്‍ പി, സിഇഒമാരായ സാജന്‍ ജോസഫ്, മോബി വര്‍ഗീസ്, മഹേഷ്, ഡ്രൈവര്‍ രജിത് കുമാര്‍ എന്നിവരും പങ്കെടുത്തു.