നികുതിവെട്ടിപ്പിന് പുതു വഴികൾ തേടി ബസ് ലോബി;അന്തർസംസ്ഥാന സർവീസ് നടത്തുന്ന ഭൂരിഭാഗം ബസുകളുടെയും റജിസ്ട്രേഷൻ വ്യാജവിലാസത്തിൽ.ഭൂരിഭാഗം ബസുകളും നാഗാലാ‌ൻഡ്,അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തവ…

നികുതിവെട്ടിപ്പിന് പുതു വഴികൾ തേടി ബസ് ലോബി;അന്തർസംസ്ഥാന സർവീസ് നടത്തുന്ന ഭൂരിഭാഗം ബസുകളുടെയും റജിസ്ട്രേഷൻ വ്യാജവിലാസത്തിൽ.ഭൂരിഭാഗം ബസുകളും നാഗാലാ‌ൻഡ്,അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തവ…

അന്തർസംസ്ഥാന സർവീസ് നടത്തുന്ന ഭൂരിഭാഗം ബസുകളുടെയും റജിസ്ട്രേഷൻ വ്യാജ വിലാസത്തിലെന്ന് രേഖകൾ. അരുണാചൽ പ്രദേശ്, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്യാൻ മിക്ക ബസുകളും ഉപയോഗിക്കുന്നത് ഒരേ വിലാസം. നികുതി വെട്ടിക്കുന്നതിന് വേണ്ടിയാണ് ഏജന്റുമാർ മുഖേന വ്യാജ വിലാസത്തിൽ ബസുകൾ റജിസ്റ്റർ ചെയ്യുന്നത്.

ബാംഗ്ലൂർ, ചെന്നൈ നഗരങ്ങളിൽ നിന്നും രാവിലെ കൊച്ചിയിലേക്കെത്തുന്ന മിക്ക ബസുകളുടെ റജിസ്റ്റർ മേൽപ്പറഞ്ഞ സംസ്ഥാനങ്ങളുടേതാണ്.ഭൂരിഭാഗം ബസുകളും നാഗാലാൻഡ്, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്തവയാണ്.കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ ബസുകൾ സർവീസ് നടത്തുന്നത്.മിക്ക ബസ്സുകളുടെയും റജിസ്ട്രേഷന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത് ഒരേ വിലാസമാണെന്നതും വ്യത്യസ്ത കമ്പനികൾക്ക് വേണ്ടി ഇത്തരം ബസുകൾ റജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ചിരിക്കുന്ന ഫോൺ നമ്പർ പോലും ഒന്നാണെന്നതും നികുതിവെട്ടിപ്പിന്റെ വ്യാപ്തി കാട്ടിത്തരുന്നതാണ്.

കേരളത്തിലെയും തമിഴ്നാട്ടിലെയും കർണാടകത്തിലെയും ഉയർന്ന നികുതിയിൽ നിന്നും രക്ഷനേടുക എന്നതാണ് ഇത്തരം റജിസ്ട്രേഷനുകളുടെ ലക്ഷ്യം. കേരളത്തിൽ റജിസ്റ്റർ ചെയ്യുന്ന അന്തർ സംസ്ഥാന സ്ലീപ്പർ ബസിന് നികുതിയായി മൂന്നുമാസത്തേക്ക് ഒന്നേകാൽ ലക്ഷം രൂപയോളം നൽകണം. എന്നാൽ അരുണാചൽപ്രദേശിലോ നാഗാലാൻഡിലോ റജിസ്റ്റർ ചെയ്യുന്ന ബസ്സുകൾക്ക് ഒരു വർഷത്തേക്ക് ഇതിന്റെ നാലിലൊന്നു പോലും വേണ്ട എന്നതാണ് അന്തർസംസ്ഥാന ബസ് ലോബികൾ ഈ കുറുക്കുവഴി തേടാൻ കാരണം.എന്നാൽ മോട്ടോർ വാഹന വകുപ്പ് ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group