ട്രംപ് – സെലൻസ്കി കൂടിക്കാഴ്ച സമാധാന പ്രഖ്യാപനമുണ്ടായില്ല;വെടിനിർത്തൽ ധാരണയായില്ല; റഷ്യ – യുക്രെയ്‌ൻ – യുഎസ് ത്രികക്ഷി സമ്മേളനം നടത്താൻ തീരുമാനം

Spread the love

വാഷിങ്ടൻ: ട്രംപ് സെലൻസ്കി ഉച്ചകോടിയിൽ സമാധാന പ്രഖ്യാപനമുണ്ടായില്ല.റഷ്യയുമായി സമാധാന കരാറിന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി നടത്തിയ ചർച്ച വൻ പ്രഖ്യാപനങ്ങളില്ലാതെ അവസാനിച്ചു. വെടിനിർത്തൽ അടക്കമുള്ള കാര്യങ്ങളിൽ ധാരണയായില്ല.

video
play-sharp-fill

ചർച്ച ഫലപ്രദമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്. ഭൂമി വിട്ടുകൊടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഹരിക്കാൻ വീണ്ടും ചർച്ച നടത്തും. സങ്കീർണമായ ഭൂമി വിട്ടുകൊടുക്കൽ ചർച്ച റഷ്യയും യുക്രെയ്‌‌നും തമ്മിലാകണമെന്നും അതിനായി രണ്ടാഴ്‌ചയ്‌ക്കുള്ളിൽ പുട്ടിൻ – സെലെൻസ്‌കി നേർക്കുനേർ ചർച്ച നടത്തും. ചർച്ചയുടെ വേദി പിന്നീട് തീരുമാനിക്കും.

തുടർന്ന് റഷ്യ – യുക്രെയ്‌ൻ – യുഎസ് ത്രികക്ഷി സമ്മേളനം നടത്താനും തീരുമാനിച്ചു. പുട്ടിൻ – സെലെൻസ്‌കി കൂടിക്കാഴ്ച‌ ഒരുക്കുന്നതിനുള്ള തയാറെടുപ്പുകൾ താൻ ആരംഭിച്ചെന്നും പുട്ടിനുമായി ഇക്കാര്യം സംസാരിച്ചെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി അലാസ്കയിൽ നടന്ന പുട്ടിൻ – ട്രംപ് ഉച്ചക്കോടിക്ക് ശേഷമാണ് തിങ്കളാഴ്ച ട്രംപ് – സെലെൻസ്‌കി കൂടിക്കാഴ്ച നടക്കുന്നത്. നേരത്തെ ഫെബ്രുവരിയിൽ നടന്ന സെലൻസ്കി – ട്രംപ് കൂടിക്കാഴ്ച വാക്കു തർക്കത്തിൽ കലാശിച്ചിരുന്നു.