
ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്റലിജൻസ് ബ്യൂറോ (ഐബി)യിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. അസിസ്റ്റന്റ് സെൻട്രല്‍ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് – II/ ടെക് റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്.
ആകെ 258 ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവർ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ നല്‍കണം.
തസ്തിക അസിസ്റ്റന്റ് സെൻട്രല്‍ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ്-II/ടെക് (ACIO-II/Tech)
ഡിപ്പാർട്ട്മെന്‍റ് ഇന്റലിജൻസ് ബ്യൂറോ (ഐബി)
ഒഴിവുകള്‍ 258
ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി 25.10.2025
അപേക്ഷാ അവസാന തീയതി 16.11.2025
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്റലിജൻസ് ബ്യൂറോ- അസിസ്റ്റന്റ് സെൻട്രല്‍ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് – 2/ ടെക് (ACIO-II/TECH) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 258.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 44,900 രൂപമുതല്‍ 1,42,400 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
18 വയസ് മുതല്‍ 27 വയസ് വരെയാണ് പ്രായപരിധി.
എസ്.സി, എസ്.ടിക്കാർക്ക് 5 വർഷവും, ഒബിസിക്കാർക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയില്‍ ഇളവുകള്‍ ലഭിക്കും.
യോഗ്യത
ഗേറ്റ് 2023, 2024, 2025 പരീക്ഷകളില്‍ മിനിമം കട്ട് ഓഫ് മാർക്ക് നേടിയിരിക്കണം.
ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ് ആൻഡ് ടെലി-കമ്മ്യൂണിക്കേഷൻ, ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, അല്ലെങ്കില്‍ കമ്ബ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് എന്നിവയിലേതിലെങ്കിലും എഞ്ചിനീയറിങ് ബിരുദം.
അല്ലെങ്കില്‍ ഇലക്‌ട്രോണിക്സ്, കമ്ബ്യൂട്ടർ സയൻസ്, ഫിസിക്സ് വിത്ത് ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, അല്ലെങ്കില്‍ കമ്ബ്യൂട്ടർ ആപ്ലിക്കേഷൻസ് (MCA) എന്നിവയില്‍ പിജി.
അപേക്ഷ ഫീസ്
UR, EWS, OBC വിഭാഗങ്ങളിലെ പുരുഷ ഉദ്യോഗാർത്ഥികള്‍: റിക്രൂട്ട്‌മെന്റ് പ്രോസസ്സിംഗ് ചാർജസ് (₹100/-) കൂടാതെ എക്സാമിനേഷൻ ഫീസ് (₹100/-) കൂടി അടയ്ക്കണം. (ആകെ: ₹200/-). SC/ST വിഭാഗക്കാർ, വനിതാ ഉദ്യോഗാർത്ഥികള്‍, സംവരണത്തിന് അർഹതയുള്ള വിമുക്തഭടന്മാർ എന്നിവരെ എക്സാമിനേഷൻ ഫീസില്‍ (₹100/-) നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവർ റിക്രൂട്ട്‌മെന്റ് പ്രോസസ്സിംഗ് ചാർജസ് ആയ ₹100/- മാത്രം അടച്ചാല്‍ മതി.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവർ ചുവടെ നല്‍കിയ വിജ്ഞാപനം പൂർണമായും വായിച്ച് മനസിലാക്കുക. അപേക്ഷ നല്‍കുന്നതിനായി എന്ന വെബ്സെെറ്റ് സന്ദർശിക്കുക. വിശദമായ അപേക്ഷ പ്രോസ്പെക്ടസും, മറ്റ് വിവരങ്ങളും വെബ്സെെറ്റില്‍ ലഭ്യമാണ്. അത് അനുസരിച്ച് അപേക്ഷ പൂർത്തിയാക്കുക. അപേക്ഷകള്‍ നവംബർ 16ന് മുൻപായി അയക്കണം.
അപേക്ഷ: https://cdn.digialm.com/EForms/configuredHtml/1258/96338/Index.html




