video
play-sharp-fill
പൂരപ്പറമ്പിൽ ആവേശം നിറയ്ക്കാൻ രാമൻ എത്തും: കനത്ത സുരക്ഷയിൽ ആനയെ എഴുന്നെള്ളിക്കാൻ ജില്ലാ കളക്ടർ അനുപമയുടെ അനുമതി: പൂരമ്പറമ്പിൽ പ്രശ്‌നമുണ്ടാക്കാൻ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പ്രകോപിപ്പിക്കാൻ ശ്രമമുണ്ടാകുമെന്ന് ഇന്റലിലൻസ് റിപ്പോർട്ട്; സുരക്ഷ ശക്തമാക്കി വനം വകുപ്പ്

പൂരപ്പറമ്പിൽ ആവേശം നിറയ്ക്കാൻ രാമൻ എത്തും: കനത്ത സുരക്ഷയിൽ ആനയെ എഴുന്നെള്ളിക്കാൻ ജില്ലാ കളക്ടർ അനുപമയുടെ അനുമതി: പൂരമ്പറമ്പിൽ പ്രശ്‌നമുണ്ടാക്കാൻ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പ്രകോപിപ്പിക്കാൻ ശ്രമമുണ്ടാകുമെന്ന് ഇന്റലിലൻസ് റിപ്പോർട്ട്; സുരക്ഷ ശക്തമാക്കി വനം വകുപ്പ്

സ്വന്തം ലേഖകൻ

തൃശൂർ: പൂരപ്രേമികളുടെയും ആനപ്രേമികളുടെയും ആശങ്കകൾക്ക് അറുതിവരുത്തി കൊമ്പൻ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ തൃശൂർ പൂരത്തിന് എത്തും. കനത്ത സുരക്ഷയിൽ ആനയെ എഴുന്നെള്ളിക്കാൻ ജില്ലാ കളക്ടർ ടി.വി അനുപമ അനുമതി നൽകി. ആനയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചു പരിശോധന നടത്തിയ സംഘം, ആരോഗ്യ തൃപ്തികരമാണെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് ആനയെ എഴുന്നെള്ളിക്കാൻ തീരുമാനമായത്. ഞായറാഴ്ച രാവിലെ 9.30 മുതൽ ഒരു മണിക്കൂർ പൂരവിളംബരത്തിനായി ആനയെ ഉപയോഗിക്കുന്നതിനാണ് ജില്ലാ കളക്ടർ അനുപമ അനുമതി നൽകിയിരിക്കുന്നത്.
പൂരത്തിന്റെ തലേന്ന്, പൂര വിളംബരമായി തെക്കേഗോപുര നട തള്ളിത്തുറന്ന് പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമിടാൻ ഇതോടെ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായി. എന്നാൽ, ഇതിനിടെ പൂരമ്പറമ്പിൽ വച്ച് ആനയെ മനപൂർവം പ്രകോപിപ്പിക്കാൻ ശ്രമമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പൊലീസ് അതീവ ജാഗ്രത പുലർത്തുന്നുണ്ട്. ആന തെക്കോഗോപുര നടയിൽ നിന്നും പുറത്തിറങ്ങുക പൊലീസിന്റെ കടുത്ത സുരക്ഷാ വലയത്തിൽ ആകുമെന്ന് ഉറപ്പായി.
തൃശൂർ പൂരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നെള്ളിയ്ക്കണമെന്നാവശ്യപ്പെട്ട് ആനപ്രേമികൾ സമ്മർദം ശക്തമാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം ആനപ്രേമികൾ നടത്തിയ ഇടപെടലിനെ തുടർന്നാണ് ആനയ്ക്ക് ആരോഗ്യ പരിശോധന നടത്താൻ തീരുമാനിച്ചത്. ഫെബ്രുവരിയിലുണ്ടായ അനിഷ്ടസംഭവങ്ങളിൽ രണ്ടു പേർ കൊല്ലപ്പെട്ടതോടെയാണ് ആനയെ വിലക്കാൻ വൈൽഡ് ലൈഫ് വാർഡൻ തീരുമാനിച്ചത്. വിലക്ക് ഓരോ ദിവസവും നീട്ടിനിട്ടി വന്നതോടെയാണ് ആന പ്രേമികൾ സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധ ക്യാമ്പെയിനുമായി രംഗത്ത് എത്തിയത്. തുടർന്ന് ആന ഉടമകൾ പ്‌ക്ഷോഭം ഏറ്റെടുക്കുകയും, തൃശൂർ പൂരത്തിന് ഒരു ആനയെ പോലും വിട്ടു നൽകില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു. ഇതോടെയാണ് പ്രശ്‌നത്തിൽ സർക്കാർ പോലും ഇടപെട്ടത്. തുടർന്നാണ് മന്ത്രി തല ചർച്ചകൾ നടത്തിയത്.
ഇതിനിടെ ഒരു വിഭാഗം ഹൈക്കോടതിയെ സമീപിക്കുകയും, ആനയെ എഴുന്നെള്ളിക്കുന്നത് സംബന്ധിച്ചു കളക്ടർ അടങ്ങുന്ന സമിതിയ്ക്ക് തീരുമാനിക്കാമെന്നു പ്രഖ്യാപിക്കുകയുമായിരുന്നു. ഇതേ തുടർന്നാണ് ശനിയാഴ്ച ആനയെ എഴുന്നെള്ളിക്കുന്നതിനു മുന്നോടിയായി ആനയുടെ ആരോഗ്യ സ്ഥിതി പരിശോധിക്കാൻ തീരുമാനിച്ചത്. തുടർന്ന് ശനിയാഴ്ച രാവിലെ ആനയെ കെട്ടുന്ന സ്ഥലത്ത് എത്തിയ ഡോ.ഡേവിഡ്, ഡോ.വിവേക്, ഡോ.ബിജു എന്നിവർ അടങ്ങുന്ന സംഘം ആനയെ പരിശോധിക്കുകയായിരുന്നു. ആനയ്ക്ക് മദപ്പാടില്ലെന്നും, കാഴ്ച ശക്തി പൂർണമായും നഷ്ടപ്പെട്ടിട്ടില്ലെന്നും പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആനയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും, ശരീരത്തിൽ മുറിവുകളില്ലെന്നും കണ്ടെത്തിയിരുന്നു. എഴുന്നെള്ളിക്കുന്നതിന് തടസമായി നിൽക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും നിലവിൽ ആനയ്ക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തെക്കേഗോപുര നട തള്ളിത്തുറന്ന് കാണികളെ അഭിവാദ്യം ചെയ്യാൻ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഞായറാഴ്ച എത്തുന്നത്.