വാഹനങ്ങളുടെ ഇൻഷുറൻസ് പോളിസിയിൽ കൃത്രിമത്വം കാണിച്ച് വൻ തുക തട്ടിയ യുവാവ് പിടിയിൽ; കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള അ‌ന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്; വിശാഖിൻ്റെ പേരിൽ വ്യാപക പരാതികൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: വാഹനങ്ങളുടെ ഇൻഷുറൻസ് പോളിസിയിൽ കൃത്രിമത്വം കാണിച്ച് വൻ തുക തട്ടിയ യുവാവിൻ്റെ പേരിൽ ഉയരുന്നത് നിരവധി പരാതികൾ.

തൊടുപുഴ,തടിയമ്പാട്, കട്ടപ്പന,കുമളി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വാഹനങ്ങളുടെ ഇൻഷുറൻസ് ഇടപാടുകൾ നടത്തുന്ന ഇടുക്കി തങ്കമണി വെള്ളാരം പൊയ്കയിൽ വിശാഖ് പ്രസന്നനാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി പൊലീസിൻ്റെ പിടിയിലായത്. തങ്കമണി സ്വദേശിയുടെ ടിപ്പർ ലോറിക്ക് ഇൻഷുറൻസ് എടുക്കുന്നതിനായി പ്രതിയെ സമീപിക്കുകയും പ്രതി ഇൻഷുറൻസ് തുകയായ 39,000 രൂപ വാങ്ങി ആപ്പ ഓട്ടോറിക്ഷയുടെ നമ്പർ വച്ച് ഇൻഷുറൻസ് എടുത്ത ശേഷം പോളിസി കമ്പ്യൂട്ടറിൽ എഡിറ്റ് ചെയ്ത് ടിപ്പർ ലോറിയുടെ നമ്പർ ആക്കിയാണ് പോളിസി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സംഗതിക്ക് തങ്കമണി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തി വരവേയാണ് പ്രതി അറസ്റ്റിലായത്.
പ്രതി ഈ രീതിയിൽ ചെറിയ വാഹനങ്ങളുടെ നമ്പർ വച്ച് പോളിസി എടുത്ത് വലിയ വാഹനങ്ങളുടെ നമ്പരിൽ എഡിറ്റ് ചെയ്ത് ഒറിജിനൽ ഇൻഷുറൻസ് പോളിസി ആണെന്ന വ്യാജേനെ പോളിസി ഉടമകൾക്ക് നൽകി ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ട്.

കൂടുതൽ വാഹനങ്ങളുടെ ഇൻഷുറൻസ് പോളിസി പരിശോധിച്ചാൽ മാത്രമേ പ്രതിസമാനമായ കൂടുതൽ കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്നു വെളിവാവുകയുള്ളൂ. അന്വേഷണ സംഘത്തിൽ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ , തങ്കമണി ഐപി എ. അജിത്ത്, എസ് ഐ സജിമോൻ ജോസഫ് എസ് സി പി ഒ ടോണി ജോൺ, സി പി ഒ വി കെ അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

വിശാഖ് പ്രസന്നന്റെ കയ്യിൽ നിന്നും ഇൻഷുറൻസ് പോളിസി എടുക്കാൻ പണം അടച്ച ആളുകൾ അതാത് ഇൻഷുറൻസ് പോളിസി വച്ചുകൊണ്ട് ഇൻഷുറൻസ് കമ്പനിയിൽ ഒത്തു നോക്കേണ്ടതാണെന്ന് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ അറിയിച്ചു.