കിടത്തി ചികിത്സിച്ചില്ലെന്ന കാരണത്താല്‍ ഇൻഷുറൻസ് നിഷേധിക്കരുത്; ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമെന്ന് കോടതി
സ്വന്തം ലേഖിക
കൊച്ചി: കിടത്തി ചികിത്സ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി പോളിസി ഉടമക്ക് ഉൻഷുറൻസ് നിഷേധിക്കാനാകില്ലെന്ന് ഉപഭോക്തൃ കോടതി ഉത്തരവിട്ടു.
ആധുനിക ചികിത്സാ സംവിധാനങ്ങള്‍ നിലവിലുള്ളപ്പോള്‍, ഇൻഷുറൻസ് പരീരക്ഷയ്ക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണം എന്നത് നിര്‍ബന്ധമല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാകും.ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 57,720 രൂപ 30 ദിവസത്തിനകം നല്‍കാൻ ഇൻഷുറൻസ് കമ്ബനിയോട് കോടതി നിര്‍ദേശിച്ചു മരട് സ്വദേശി ജോണ്‍ മില്‍ട്ടണ്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ജോണിന്‍റെ അമ്മയ്ക്ക് സ്വകാര്യ കണ്ണ് ആശുപത്രിയിലെ ചികിത്സയില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയിരുന്നു. കിടത്തി ചികിത്സ വേണ്ടി വന്നില്ലെന്ന കാരണത്തില്‍ യൂണിവേഴ്സല്‍ സോംപോ ജനറല്‍ ഇൻഷുറൻസ് കമ്ബനി ക്ലെയിം നിരസിച്ചു. ഇതിനെതിരെയാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.