
തിരുവനന്തപുരം: ഇൻഷുറൻസ് മെഡിക്കല്‍ സർവീസസിന് കീഴില്‍ സ്ഥിര ടെക്നീഷ്യൻ റിക്രൂട്ട്മെന്റ് നടക്കുന്നു. ആകെയുള്ള 1 ഒഴിവിലേക്ക് കേരള പി.എസ്.സി മുഖേനയാണ് നിയമനം നടക്കുന്നത്.
നാട്ടില്‍ തന്നെ സ്ഥിര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്. താല്പര്യമുള്ളവർ കേരള പി.എസ്.സി വെബ്സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇൻഷുറൻസ് മെഡിക്കല്‍ സർവീസസില്‍- ഇസിജി ടെക്നീഷ്യൻ ഗ്രേഡ് 2 റിക്രൂട്ട്മെന്റ്. തൃശൂർ ജില്ലയിലേക്കാണ് ഒഴിവ് വന്നിട്ടുള്ളത്.
തസ്തിക ECG Technician Grade II
സ്ഥാപനം Insurance Medical Services
കാറ്റഗറി നമ്ബർ 468 /2025
അപേക്ഷ തീയതി 31.12.2025 ബുധന്‍
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 26,500 രൂപമുതല്‍ 60,700 രൂപയ്ക്കിടയില്‍ ശമ്പളം ലഭിക്കും.
പ്രായപരിധി
18 നും 36നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികള്‍ 02.01.1989 നും 01.01.2007 -നും ഇടയില്‍ ജനിച്ചവരായിരിക്കണം പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റു പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.
യോഗ്യത
എസ്.എസ്.എല്‍.സി. ജയിച്ചിരിക്കണം അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
ഇ.സി.ജി. ആന്റ് ആഡിയോമെട്രിക് ടെക്നോളജിയില്‍ വൊക്കേഷണല്‍ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/



