ഗതാഗതനിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഇൻഷുറൻസ് പ്രീമിയത്തില്‍ ഇളവു നല്‍കാൻ സര്‍ക്കാര്‍; തുടര്‍ച്ചയായി ലംഘിക്കുന്നവരില്‍നിന്ന് അധികതുക ഈടാക്കാനും ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെടാൻ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍; ഹെവിവാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റിന് സാവകാശം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഗതാഗതനിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഇൻഷുറൻസ് പ്രീമിയത്തില്‍ ഇളവു നല്‍കാൻ സര്‍ക്കാര്‍. തുടര്‍ച്ചയായി ലംഘിക്കുന്നവരില്‍നിന്ന് അധികതുക ഈടാക്കാനും സംസ്ഥാന സര്‍ക്കാര്‍ ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെടും.

എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചതോടെ റോഡ് അപകടങ്ങളും മരണനിരക്കും ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് നിര്‍ദേശം. റോഡ് അപകടങ്ങളും മരണവും കുറഞ്ഞതുകൊണ്ട് ഇൻഷുറൻസ് കമ്ബനികള്‍ക്ക് വലിയ സാമ്ബത്തികനേട്ടം ഉണ്ടായെന്നാണ് സര്‍ക്കാര്‍ നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ വര്‍ഷവും ഇൻഷുറൻസ് പുതുക്കുമ്പോള്‍ ഗതാഗത നിയമലംഘനത്തിനുള്ള പിഴത്തുക അടച്ചെന്ന് ഉറപ്പാക്കാനും നിര്‍ദേശിക്കും. അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കുള്ള പ്രാഥമിക ചികിത്സാ ചെലവുകള്‍ വഹിക്കാൻ ഇൻഷുറൻസ് കമ്പനികളോട് അഭ്യര്‍ഥിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.

ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കും കാബിൻ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 30 വരെ നീട്ടിയതായി മന്ത്രി ആന്റണി രാജു പറഞ്ഞു. നവംബര്‍ മുതല്‍ സ്വകാര്യ ബസുകളിലും കെ.എസ്.ആര്‍.ടി.സി. ബസുകളിലും ഇത് നിര്‍ബന്ധമാക്കും. സെപ്റ്റംബര്‍ ഒന്നു മുതല്‍ കര്‍ശനമാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു.