
ഞാറ്റുവേല ചന്തയും വിള ഇൻഷ്വറൻസും ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
തിരുവാർപ്പ്: കൃഷി വകുപ്പും തിരുവാർപ്പു പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന ഞാറ്റുവേല ചന്തയുടേയും കർഷക സഭയുടേയും, വിള ഇൻഷുറൻസ്, ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടേയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് രശ്മി പ്രസാദ് അധ്യക്ഷയായിരുന്നു. കോവിഡ് മാനദണ്ഡപ്രകാരം നടന്ന യോഗത്തിൻ പഞ്ചായത്ത് മെമ്പർമാരും കർഷകരും പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പച്ചക്കറിതൈകളും വിത്തുകളും വിതരണം ചെയ്തു.വിത്തുകൾ ആവശ്യമുളള തിരുവാർപ്പ് പഞ്ചായത്ത് നിവാസികൾ കൃഷിഭവനുമായി ബന്ധപ്പെടുക. കൃഷി ഓഫീസർ ഗൗരി സ്വാഗതം പറഞ്ഞു.
Third Eye News Live
0