
പ്രമേഹരോഗികള്‍ക്ക് ആശ്വാസം; സിറിഞ്ചും സൂചിയും വേണ്ട; ഇൻസുലിൻ കുത്തിവെപ്പിന് പകരം ഇൻഹേലര്‍
തിരുവനന്തപുരം: സിറിഞ്ചും നീഡിലും ഉപേക്ഷിക്കാം, പ്രമേഹരോഗികള്‍ക്ക് ആശ്വാസമായി ഇൻഹേലർ ചികിത്സ വൈകാതെ എത്തും.
കുട്ടികള്‍ക്കും മുതിർന്നവർക്കും ഇൻസുലിൻ കുത്തിവെക്കുന്നതിന് പകരം വായിലൂടെ ഇൻസുലിൻ ശ്വസിച്ചാല്‍ മതി. അതിനുള്ള ഇൻഹേലർ ഈ വർഷം തന്നെ ആശുപത്രികളിലും മെഡിക്കല്‍ സ്റ്റോറുകളിലും ലഭ്യമായിത്തുടങ്ങും.
അമേരിക്കയിലെ മാൻകൈൻഡ് കോർപറേഷൻ വികസിപ്പിച്ച ഇൻസുലിൻ ഇൻഹേലർ അഫ്രെസ്സക്ക് ഇന്ത്യയിലും അനുമതിയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മള്‍ട്ടിനാഷനല്‍ ഫാർമസ്യൂട്ടിക്കല്‍ കമ്പനിയായ സിപ്ലയാണ് ഇന്ത്യയില്‍ നിർമിക്കുന്നതും വില്‍പന നടത്തുന്നതും. വില പുറത്തുവിട്ടിട്ടില്ല. അമേരിക്കയില്‍ 2014ലാണ് അംഗീകാരം ലഭിച്ചത്. പൗഡർ ഇൻഹേലറാണ് ഇതിനായി ഉപയോഗിക്കുന്നത്.
മൂന്ന് യൂനിറ്റ് കുത്തിവെപ്പ് എടുക്കുന്നവർക്ക് ഇതില്‍ ആറ് ഡോസ് വേണ്ടിവരും.
അതനുസരിച്ച് പൗഡർ കാട്രിജ്ഡ് ഇൻഹേലറില്‍ വെക്കണം. മരുന്ന് ശരീരത്തിലെത്തിയാല്‍ 15 മിനിറ്റിനുള്ളില്‍ പ്രവർത്തിക്കും. മൂന്ന് മണിക്കൂറിനുള്ളില്‍ രക്തത്തില്‍നിന്ന് ഇൻസുലിൻ അപ്രത്യക്ഷമാകും. ഭക്ഷണത്തിനുശേഷം രക്തത്തിലെ പഞ്ചസാര പെട്ടെന്ന് കുറയുന്ന ഹൈപ്പോ ഗ്ലൈസീമിയ എന്ന അവസ്ഥക്കാണ് മാറ്റം ഉണ്ടാക്കുന്നത്. ഇൻസുലിൻ എടുക്കുന്നവർക്ക് ഭാരം കൂടുന്നു എന്ന പാർശ്വഫലവും ഇതിനില്ല.
നിരവധിതവണ ഇൻസുലിൻ കുത്തിവെപ്പ് എടുക്കുന്നവർക്കും ഓട്ടോമാറ്റഡ് ഡിവൈസ് ഉപയോഗിക്കുന്നവർക്കും ഇത് ആശ്വാസമാകും. സംസ്ഥാനത്തെ 3.51 കോടി ജനസംഖ്യയില്‍ ഏതാണ്ട് 1.52 കോടി (43.5 ശതമാനം) പ്രമേഹ ബാധിതരെന്നാണ് ഐ.സി.എം.ആറിന്‍റെ പുതിയ കണക്ക്.