video
play-sharp-fill

ഗോഡ്സെയെ തൂക്കിലേറ്റി പ്രതിഷേധവുമായി കെ.എസ്.യു ജില്ലാ കമ്മിറ്റി

ഗോഡ്സെയെ തൂക്കിലേറ്റി പ്രതിഷേധവുമായി കെ.എസ്.യു ജില്ലാ കമ്മിറ്റി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംഘപരിവാറിന്റെയും ഹിന്ദുമഹാ സഭയുടെയും ഗാന്ധി നിന്ദയ്ക്കെതിരെ ജില്ലാ കെ.എസ്.യു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് ഗാന്ധി പ്രതിമയ്‌ക്ക്‌ സമീപം ഗോഡ്‌സെയുടെ കോലം പ്രതീകാത്മകമായി തൂക്കിലേറ്റി. നരേന്ദ്രമോദി സർക്കാരിനെതിരായ ജനരോഷത്തിൽനിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടിയുള്ള വെറും നാടകങ്ങളാണ് ഹിന്ദുമഹാസഭയും മറ്റ് സംഘപരിവാരങ്ങളും നടത്തുന്നത്.

റാഫേൽ ഇടപാടിൽ മോഡിക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോഴൊക്കെ ഇത്തരം നാടകങ്ങൾ അരങ്ങേറാറുണ്ടെന്നും കെ.എസ്.യു ജില്ലാ കമ്മിറ്റി ആരോപിച്ചു. കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്റ് ജോബിൻ ജേക്കബ് പ്രതിഷേധം ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോർജ് പയസ് അധ്യക്ഷത വഹിച്ചു. കെ.എസ്.യു നേതാക്കളായ സുബിൻ മാത്യു, വൈശാഖ് പി കെ, മുഹമ്മദ് അമീൻ, റൂബി ചാക്കോ, ഡെന്നിസ് ജോസഫ്, ബിബിൻ രാജ്, സച്ചിൻ മാത്യു, ജിഷ്ണു ഗോവിന്ദ്, അജിൽ ജിനു മാത്യു, യശ്വന്ത് സി നായർ, ഫാദിൽ ഷാജി, അലിൻ ജോസഫ്, അബിൻ ഇല്ലിക്കൽ, അബു താഹിർ, ഗൗരി ശങ്കർ, ബിബിൻ തോമസ്, ലിബിൻ ആന്റണി, അരുൺ ശശി, അശ്വിൻ സി മോട്ടി, അശ്വിൻ മണലിൽ തുടങ്ങിയവർ നേതൃത്വം നൽകി.