play-sharp-fill
ഇരുമുടിക്കെട്ടിൽ ചന്ദനത്തിരി, കർപ്പൂരം, പനിനീര് എന്നിവ വേണ്ട; ഇരുമുടിക്കെട്ടിൽ ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായവ നിർദേശിച്ച് തന്ത്രി കണ്ഠര് രാജീവര്; അയ്യപ്പഭക്തർ അനാവശ്യ സാധനങ്ങൾ ഒഴിവാക്കണമെന്ന നിർദേശവുമായി ദേവസ്വം ബോർഡ് പ്രസിഡണ്ടിന് കത്ത് നൽകി

ഇരുമുടിക്കെട്ടിൽ ചന്ദനത്തിരി, കർപ്പൂരം, പനിനീര് എന്നിവ വേണ്ട; ഇരുമുടിക്കെട്ടിൽ ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായവ നിർദേശിച്ച് തന്ത്രി കണ്ഠര് രാജീവര്; അയ്യപ്പഭക്തർ അനാവശ്യ സാധനങ്ങൾ ഒഴിവാക്കണമെന്ന നിർദേശവുമായി ദേവസ്വം ബോർഡ് പ്രസിഡണ്ടിന് കത്ത് നൽകി

പത്തനംതിട്ട: അയ്യപ്പഭക്തർ ഇരുമുടിക്കെട്ടിൽ അനാവശ്യ സാധനങ്ങൾ ഒഴിവാക്കണമെന്ന് ശബരിമല തന്ത്രിയുടെ മാർഗ്ഗനിർദ്ദേശം. ഇത് ദേവസ്വം ബോർഡും അംഗീകരിച്ചു. ഇരുമുടിക്കെട്ടിൽ ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ സാധനങ്ങൾ ഏതൊക്കെയെന്ന് നിർദ്ദേശിച്ച് തന്ത്രി കണ്ഠര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടിന് കത്ത് നൽകി.

ചന്ദനത്തിരി, കർപ്പൂരം, പനിനീര് എന്നിവ ഒഴിവാക്കണം. ഇവ ശബരിമലയിൽ ഉപയോഗിക്കുന്നില്ല പ്ലാസ്റ്റിക്കും വിലക്കിയിട്ടുണ്ട്. കെട്ടുനിറയ്‌ക്കുമ്പോൾ തന്ത്രിയുടെ നിർദേശം പാലിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 1,252 ക്ഷേത്രങ്ങളിലുമുളള ഗുരുസ്വാമിമാരോട് നിർദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നൽകുമെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

ഇതോടൊപ്പം കേരളത്തിലെ മറ്റു ദേവസ്വം ബോർഡുകളുടെ അധ്യക്ഷന്മാർ കമ്മീഷണർമാർ തുടങ്ങിയവരെയും തന്ത്രിയുടെ നിർദ്ദേശം അറിയിക്കും. തന്ത്രിയുടെ കത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുമുടിക്കെട്ടിൽ രണ്ടു ഭാഗങ്ങൾ ആണുള്ളത് മുൻകെട്ട് ശബരിമലയിൽ സമർപ്പിക്കാനുള്ള സാധനങ്ങൾ പിൻകെട്ട് ഭക്ഷണപദാർത്ഥങ്ങൾ. പണ്ടൊക്കെ ഭക്തർ കാൽനടയായി വന്നപ്പോഴാണ് ഇടയ്‌ക്ക് താവളം അടിച്ച് ഭക്ഷണം ഒരുക്കാൻ അരി നാളികേരം തുടങ്ങിയവ പിൻകെട്ടിൽ കൊണ്ടുവന്നിരുന്നത്.

ഇപ്പോൾ എല്ലായിടവും ഭക്ഷണസൗകര്യം ഉള്ളതിനാൽ അതിന്റെ ആവശ്യമില്ല. പിൻകട്ടിൽ കുറച്ച് അരി കരുതിയാൽ മതി. ഇത് ശബരിമലയിൽ സമർപ്പിച്ച വെള്ള നിവേദ്യം വാങ്ങാം. മുൻകെട്ടിൽ വേണ്ടത് ഉണക്കലരി, നെയ്തെങ്ങ, ശർക്കര, കദളിപ്പഴം, വെറ്റില ,അടയ്‌ക്ക, കാണിപ്പൊന്ന് എന്നിവ മാത്രം.