ഇനി മാവ് അരയ്ക്കണ്ട, പുളിപ്പിക്കണ്ട; എളുപ്പത്തില്‍ ഇൻസ്റ്റൻ്റ് ഇഡ്ഡലി തയ്യാറാക്കാം; ചൗവ്വരി ഇഡ്ഡലി റെസിപ്പി ഇതാ

Spread the love

കോട്ടയം: ഇഡ്ഡലി പലർക്കും പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ്. ആരോഗ്യകരവും മൃദുലവുമാണ് ഇത്. എങ്കിലും, മാവ് തയ്യാറാക്കാൻ ചിലർക്ക് സമയം കുറവായിരിക്കും, കുതിർക്കലും അരക്കലും പുളിപ്പിക്കലും തടസ്സമായിരിക്കും.

video
play-sharp-fill

എന്നാല്‍, ഇനി ആ ബുദ്ധിമുട്ട് ഇല്ല, വീട്ടിലെ കുറച്ചു സാധനങ്ങള്‍ ഉപയോഗിച്ച്‌, വെറും 10-15 മിനിറ്റില്‍ പഞ്ഞിപോലെ മൃദുലമായ ഇഡ്ഡലി തയ്യാറാക്കാം.

ആവശ്യമായ ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൗവ്വരി – 1 കപ്പ്

വെള്ളം – 2 കപ്പ്

റവ – 3/4 കപ്പ്

ഉപ്പ് – ആവശ്യത്തിന്

എണ്ണ – 1 ടീസ്പൂണ്‍

കടുക് – 1 ടീസ്പൂണ്‍

ജീരകം – 1 ടീസ്പൂണ്‍

കടലപരിപ്പ് – 1 ടേബിള്‍സ്പൂണ്‍

കറിവേപ്പില – ആവശ്യത്തിന്

സവാള – 2 ടേബിള്‍സ്പൂണ്‍

പച്ചമുളക് – 1 എണ്ണം

കുരുമുളക് – 1/2 ടേബിള്‍സ്പൂണ്‍

ബേക്കിങ് സോഡ – 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ 1 കപ്പ് ചൗവ്വരി എടുത്ത് 2 കപ്പ് വെള്ളം ചേർത്ത് ഒരു രാത്രി കുതിർത്തുവെക്കുക. കുതിർത്ത ചൗവ്വരിയില്‍ 3/4 കപ്പ് റവയും, ആവശ്യത്തിന് തൈരും, ഉപ്പും ചേർത്ത് നന്നായി ഇളക്കുക. 15 മിനിറ്റ് കാത്തിരിക്കൂ. ഒരു പാനില്‍ 1 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി 1 ടീസ്പൂണ്‍ കടുക് പൊട്ടിക്കുക. അതില്‍ അരിഞ്ഞ പച്ചമുളകും, 1/2 ടേബിള്‍സ്പൂണ്‍ കുരുമുളകും ചേർത്ത് ഒരു മിനിറ്റ് ഇളക്കുക. ഇത് ചൗവ്വരിയിലെ മിശ്രിതത്തില്‍ ചേർത്ത് നന്നായി ഇളക്കുക. 1 ടീസ്പൂണ്‍ ബേക്കിങ് സോഡയും ആവശ്യത്തിന് വെള്ളവും ചേർക്കുക. മാവ് ഇഡ്ഡലി തട്ടിലേക്കു ഒഴിച്ച്‌ 12-15 മിനിറ്റ് വരെ ആവിയില്‍ വേവിക്കുക.

പുതിയ ചൂടുള്ള ഇഡ്ഡലികള്‍ തയ്യാറായി. ഇച്ഛാനുസരണം ചമ്മന്തി, സാമ്പാർ എന്നിവ ചേർത്ത് ആസ്വദിക്കാം.