സ്ഥിരമായി മാഗിയും നൂഡിൽസും കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിച്ചോളൂ..! നിങ്ങളെ കാത്തിരിക്കുന്നത് എട്ടിന്റെ പണി; നിങ്ങളൊരു ക്യാൻസർ രോഗിയാകാൻ അധികം സമയം വേണ്ട; മുന്നറിയിപ്പുമായി നൂഡിൽസ് പാക്കറ്റിലെ അടിക്കുറിപ്പ്; വൈറലായി വീഡിയോ

Spread the love

എറണാകുളം : ഇന്നത്തെക്കാലത്ത് എല്ലാവരും തിരക്കിലാണ്. ഭക്ഷണം പാകം ചെയ്യാൻ പോലും പലപ്പോഴും സമയം കിട്ടാറില്ല. അത്തരമൊരു സാഹചര്യത്തിൽ എളുപ്പത്തിൽ തയ്യാറാക്കാനാകുന്ന മാഗ്ഗിയും ന്യൂഡിൽസും പോലെയുള്ള ഭക്ഷണങ്ങളെയാണ് മിക്കവരും ആശ്രയിക്കുന്നത്

video
play-sharp-fill

ന്യൂഡിൽസിന്റെ കാര്യം പറയുകയാണെങ്കിൽ കേരളത്തിൽപ്പോലും ഇതിന് ആരാധകരേറെയുണ്ട്. എന്നാൽ ന്യൂഡിൽസ് പ്രേമികളെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.റാമെൻ നൂഡിൽസ് പാക്കറ്റിൽ അച്ചടിച്ചിരിക്കുന്ന മുന്നറിയിപ്പാണ് വീഡിയോയിലുള്ളത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മുന്നറിയിപ്പ്: കാൻസറും പ്രത്യുൽപാദന പ്രശ്നങ്ങളും’ എന്നാണ് പാക്കറ്റിലെഴുതിയിരിക്കുന്നത് വളരെ ചെറുതായിട്ടാണ് ഈ മുന്നറിയിപ്പ്  പ്രിൻ്റ് ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ പലരും ഇത് ശ്രദ്ധിക്കില്ല.

കാൻസർ + പ്രത്യുൽപാദനപരമായ ദോഷം, ലേബലുകൾ ശ്രദ്ധാപൂർവ്വം വായിക്കുക’- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് .വീഡിയോ വളരെ പെട്ടെന്ന് തന്നെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി.