അതിരു കടന്ന് ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട്; 38 മെഡിക്കൽ വിദ്യാർത്ഥിക്കൾക്ക് പിഴ

Spread the love

 

സർക്കാർ ആശുപത്രിക്കുള്ളിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്ത മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ നടപടി. ആശുപത്രി നിയമങ്ങൾ ലംഘിച്ചതിന് 38 വിദ്യാർത്ഥികൾക്ക് പിഴ ചുമത്തി. കർണാടകയിലെ ഗദഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ജിഐഎംഎസ്) വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി.

video
play-sharp-fill

‘ആശുപത്രിക്കുള്ളിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്ത വിദ്യാർത്ഥികളുടെ നടപടി ഗുരുതരമായ തെറ്റാണ്. പ്രീ ഗ്രാജുവേഷൻ ചടങ്ങിന് വേണ്ടിയാണ് വീഡിയോ റെക്കോർഡ് ചെയ്തതെന്നാണ് അവർ പറയുന്നത്. രോഗികൾക്ക് അസൗകര്യം ഒഴിവാക്കിക്കൊണ്ട് ആശുപത്രി പരിസരത്തിന് പുറത്ത് ഷൂട്ട് ചെയ്യണമായിരുന്നു. ആശുപത്രി നിയമങ്ങളുടെ ലംഘനമാണ് 38 വിദ്യാർത്ഥികൾ നടത്തിയിരിക്കുന്നത്.

ഇത്തരം പ്രവർത്തനങ്ങൾ അനുവദനീയമല്ല. ഇവരുടെ ഹൗസ്മാൻഷിപ്പ് 10-20 ദിവസത്തിനുള്ളിൽ അവസാനിക്കേണ്ടതായിരുന്നു, എന്നാൽ അത് 10 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്’- ബസവരാജ് ബൊമ്മനഹള്ളി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group