video
play-sharp-fill

ഇൻസ്റ്റ​ഗ്രാംവഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച്, വീട്ടിൽ അതിക്രമിച്ചു  കയറി പീഡിപ്പിച്ച; ദൃശ്യങ്ങൾ ഫോണിൽ പകർത്തി; സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയെടുത്തു; പത്തനംതിട്ടയിൽ പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ ; പ്രതി പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ്

Spread the love

പത്തനംതിട്ട: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവ് ജാമ്യത്തിലിറങ്ങി പതിനാല്കാരിയെ പീഡിപ്പിച്ചു. ഏനാദിമംഗലം ചാങ്കൂര്‍ സ്വദേശി അജിത്താണ്(21) പോക്‌സോ കേസില്‍ വീണ്ടും അറസ്റ്റിലായിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പതിനാലുകാരിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് പ്രണയം നടിച്ച് അടുത്ത്കൂടുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി കുട്ടിയെ പീഡനത്തിനിരയാക്കി. പീഡന ദൃശ്യങ്ങള്‍ യുവാവ് മൊബൈലില്‍ പകര്‍ത്തിയിരുന്നു.

ഇവ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെ പക്കല്‍ നിന്നും സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്തു. കുട്ടിയെ ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ് മാസം മുന്‍പ് സമാനമായ കേസില്‍ ഇയാള്‍ പൊലീസ് പിടിയിലായിരുന്നു. 17 കാരിയെ പീഡനത്തിനിരയാക്കിയ ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കൈവശപ്പെടുത്തിയതായിരുന്നു അയാള്‍ക്കെതിരെയുളള കേസ്. ഈ കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയപ്പോളാണ് മറ്റൊരു കുട്ടിയെ ഇയാള്‍ വീണ്ടും പീഡിപ്പിച്ചത്.