
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചു: ബ്രസീൽ സൂപ്പർ താരം നെയ്മറിനെതിരെ പരാതി
സ്‌പോട്‌സ് ഡെസ്‌ക്
പാരിസ്: ഇൻസ്റ്റ്ഗ്രാമിൽ പരിചയപ്പെട്ട യുവതിയെ പാരീസിലെ ഹോട്ടലിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതായി ബ്രസീൽ സൂപ്പർതാരം നെയ്മറിനെതിരെ പൊലീസിൽ പരാതി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരീസിലെ ഹോട്ടലിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. മെയ് 15 നാണ് സംഭവം ഉണ്ടായതെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. സാവോപോളോ പൊലീസിൽ ഇതു സംബന്ധിച്ചു യുവതി മൊഴി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചു. തുടർന്ന് യുവതിയെ വിശദമായ വൈദ്യ പരിശോധനയ്ക്ക് വിദേയയാക്കി. തുടർന്ന് വൈദ്യ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുന്നതിനാണ് ഇപ്പോൾ സാവോപോളോ പൊലീസ് ആലോചിക്കുന്നത്. എന്നാൽ, ഇപ്പോൾ ഉണ്ടായിരിക്കുന്ന പരാതി തന്റെ മകനെതിരായ ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് നെയ്മറിന്റെ പിതാവ് പറയുന്നത്.
ബ്രസീലിന്റെ സൂപ്പർ താരമായ നെയ്മർ ഇപ്പോൾ ഫ്രാൻസിലെ പാരിസ് സെയ്ന്റ് ജെർമെയിൻ ക്ലബിന്റെ താരമാണ്. ആയിരം കോടി രൂപയിലേറെയാണ് നെയമറിന്റെ വാർഷിക വരുമാനം. നെയ്മറിന്റെ വരുമാനത്തിൽ നിന്നും പണം ലക്ഷ്യമിട്ടാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്.