ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; ചങ്ങനാശേരി സ്വദേശിയായ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം.

കോട്ടയം ചങ്ങനാശ്ശേരി സ്വദേശി അഖിലിനെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. യുവാവിനെ തൃശ്ശൂർ വെസ്റ്റ് പോലീസാണ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രതി ഇക്കഴിഞ്ഞ രണ്ടാം തിയ്യതിയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

അന്വേഷണ സംഘത്തില്‍ വെസ്റ്റ് എസ്.ഐ കെ.സി  ബൈജു, എസ്.സി.പി.ഒ പ്രിയ, സി.പി.ഒ.മാരായ അഭീഷ് ആന്റണി, അനില്‍കുമാര്‍, പ്രതീഷ്, ജോസ്‌പോള്‍ എന്നിവരുണ്ടായിരുന്നു.