ഇന്‍സ്റ്റാഗ്രാം വഴി സൗഹൃദം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ

കാട്ടാക്കട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഊരൂട്ടമ്പലം ഗോവിന്ദമംഗലം തകിടിയില്‍ തോട്ടരികത്തുവീട്ടില്‍ ഗോകുലി(23)നെയാണ് അറസ്റ്റു ചെയ്തത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രതി കോവളത്ത് ലോഡ്ജില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ഇയാളെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

രണ്ടാനച്ഛന്‍ പീഡിപ്പിച്ചതായി കാട്ടാക്കട പോലീസിനു കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പരിശോധന നടത്തിയപ്പോഴാണ് ഗോകുല്‍ പിടിയിലാകുന്നത്. പെണ്‍കുട്ടിയുടെ അമ്മ ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 24ന് രണ്ടാനച്ഛന്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതായി പെണ്‍കുട്ടിയുടെ വീട്ടുകാരോട് പറഞ്ഞു. ഈ പരാതിയില്‍ പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കിയശേഷം നടത്തിയ ചോദ്യംചെയ്യലിലാണ് ഗോകുലുമായുള്ള പരിചയവും പീഡനവിവരവും പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തുന്നത്. പ്രതിയെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.