
സ്വന്തം ലേഖകൻ
ഇൻസ്റ്റാഗ്രാമിൽ 24 ലക്ഷം ഫോളോവേഴ്സുള്ള പൂച്ച വിടവാങ്ങി. സോഷ്യൽ മീഡിയയുടെ പ്രിയങ്കരനായ അമേരിക്കൻ പൂച്ചയായ ലിൻ ബബാണ്്
ഞായറാഴ്ച വിടവാങ്ങിയത്. പൂച്ചയുടെ ഉടമ മൈക്ക് ബ്രിഡാവ്‌സ്‌കി ആണ് ഇക്കാര്യം അറിയിച്ചത്. നിരവധി വൈകല്യങ്ങളോടെയാണ് ബബ് ജനിച്ചത്. ഏറ്റവും മാന്ത്രിക ജീവനുള്ള ശക്തി എന്നാണ് ബ്രിഡാവ്‌സ്‌കി പൂച്ചയെ ഓർമിച്ചത്. മൃഗസംരക്ഷണത്തിനായി 700,000 ഡോളർ (5 കോടി) സമാഹരിക്കാൻ ലിൻ ബബ് സഹായിച്ചതായി ബ്രിഡാവ്‌സ്‌കി വ്യക്തമാക്കി