
ഇടുക്കി: എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 20 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഒന്നാം പ്രതി ബിനുവിനെ സംഭവ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തു.
ഉടുമ്പൻചോല സ്വദേശി ബിനു (40), തമിഴ്‌നാട് സ്വദേശി ഗുരുവ ലക്ഷ്മണൻ (45) എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. ഇടുക്കി എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്പെഷ്യൽ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) നെബു എസി യും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെത്തിയത്.
പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷാജി ജെയിംസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സിജുമോൻ കെഎൻ, സിവിൽ എക്സൈസ് ഓഫീസർ ആൽബിൻ ജോസ്, വനിത സിവിൽ എക്സൈസ് ഓഫീസർ അശ്വതി.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശശി പികെ എന്നിവരും പങ്കെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാജേഷ്.എ.കെ യുടെ നേതൃത്വത്തിൽ 1.5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി കൊട്ടുക്കൽ സ്വദേശി ബിനു എന്നയാളെയും അറസ്റ്റ് ചെയ്തു.
സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷാനവാസ് ഐബി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) റസി സാമ്പൻ, സിവിൽ എക്സൈഡ് ഓഫീസർമാരായ എ.സബീർ, ജയേഷ്, മാസ്റ്റർ ചന്തു, വനിത സിവിൽ എക്സൈഡ് ഓഫീസർ ലിജി എന്നിവർ പങ്കെടുത്തു.