വീടിനകത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; അപകടം ഗ്യാസ് സ്റ്റൗ കത്തുന്നതിനിടെ; വീട്ടിലെ ടൈലുകള്‍ ഉള്‍പ്പെടെ തകര്‍ന്നു; ഒഴിവായത് വൻ ദുരന്തം

Spread the love

സ്വന്തം ലേഖിക

തൃശൂര്‍: വീടിനകത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു.

തൃശൂരില്‍ ഇരിങ്ങാലക്കുടയ്‌ക്ക് സമീപം മാപ്രാണത്താണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുരിയാപ്പിള്ളി മാഹിന്റെ വീട്ടിലെ റഫ്രിജറേറ്ററാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ടൈലുകള്‍ ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്.

മാഹിന്റെ അമ്മയും ഭാര്യയും കുഞ്ഞും വീട്ടിലുണ്ടായിരുന്നെങ്കിലും അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. അടുക്കളയില്‍ ഗ്യാസ് സ്റ്റൗ കത്തികൊണ്ടിരുന്ന വേളയിലായിരുന്നു പൊട്ടിത്തെറി.

ഒഴിവായത് വന്‍ ദുരന്തമാണെന്ന് വീട്ടുകാര്‍ പ്രതികരിച്ചു. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സ് എത്തിയായിരുന്നു തീയണച്ചത്.