ചെവിക്കുള്ളില്‍ ഉറുമ്പ് കയറിയോ…! പറഞ്ഞറിയിക്കാന്‍ കഴിയാത്ത അസ്വസ്ഥത അനുഭവപ്പെട്ടോ…? ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്….
സ്വന്തം ലേഖിക
കോട്ടയം: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉള്‍പ്പെടെ പലപ്പോഴുമുണ്ടാകുന്ന പ്രശ്നമാണ് ചെവിയില്‍ ഉറുമ്പ് ഉള്‍പ്പെടെയുള്ള ചെറുപ്രാണികള്‍ കയറുക എന്നത്.
ഉറങ്ങുന്ന സമയത്തോ അതുമല്ലെങ്കില്‍ ഹെല്‍മറ്റ് വെക്കുന്ന വേളയിലോ എല്ലാം ഇത്തരത്തില്‍ ചെറുപ്രാണികള്‍ ചെവിയിലേക്ക് കയറാന്‍ സാധ്യതയുണ്ട്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത അസ്വസ്ഥതയാണ് ഇതുവഴി അനുഭവിക്കേണ്ടി വരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെവിയില്‍ ചെറുപ്രാണികള്‍ കയറിയാല്‍ എന്താണ് ചെയ്യേണ്ടതെന്ന് നാം ഓരോരുത്തരും ഉറപ്പായും അറിഞ്ഞിരിക്കണം.
ചെവിയില്‍ പ്രാണി കടന്നാല്‍ പ്രാണിയെ കൊല്ലുന്നതിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്.
അല്ലാത്തപക്ഷം അവ കര്‍ണപടത്തിലോ മറ്റു ഭാഗങ്ങളിലോ കടിച്ചു പ്രശ്നമുണ്ടാക്കാം. ചെവിക്കുള്ളില്‍ കയറിയ പ്രാണിയെ നശിപ്പിക്കാനായി കട്ടികൂടിയ ഉപ്പു ലായനി സാധാരണ വെള്ളത്തില്‍ തയാറാക്കി വേണം ഉപയോഗിക്കാന്‍.
ചൂടാക്കിയ എണ്ണ ഒരു കാരണവശാലും ചെവിക്കുള്ളില്‍ ഒഴിക്കാന്‍ പാടില്ല. പ്രാണിയെ കൊല്ലാന്‍ കഴിഞ്ഞാല്‍ സൗകര്യം പോലെ ഡോക്ടറെ സമീപിച്ച് പ്രാണിയെ പുറത്തെടുക്കാം.
ചെവിക്കുള്ളില്‍ മുറിവ്
ചെവിക്കുള്ളില്‍ മുറിവുണ്ടായാല്‍ അതിനു സാധാരണ ഗതിയില്‍ ചികിത്സയൊന്നും വേണ്ട. തനിയെ ഉണങ്ങി കൊള്ളും. ഇത്തരം സാഹചര്യങ്ങളില്‍ ചെവിക്കുള്ളില്‍ വെള്ളം ഒഴിക്കു കയോ മൂക്കു ചീറ്റുകയോ ചെയ്യരുത്.
ചെവി വൃത്തിയാക്കണോ?
ചെവി സ്വയം വൃത്തിയാക്കുന്ന ഒരു അവയവമാണ്. ചെവിക്കായം കൂടുന്തോറും അതു തനിയെ പുറത്തേക്കു വന്നു കൊള്ളും. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത തോന്നിയാല്‍ തന്നെ ഡോക്ടറുടെ സഹായം തേടുക. യാതൊരു കാരണവശാലും ബഡ്സ് പോലുള്ളവ ചെവിയില്‍ കടത്തരുത്.
ചെവിയെ സൂക്ഷിക്കാം
ചെവിയില്‍ വെള്ളം പോയാല്‍ അതു തനിയെ തിരികെ വരും. അല്ലെങ്കില്‍ ചെവിക്കായവുമായി കൂടി ചേര്‍ന്നു കൊള്ളും. എന്തെങ്കിലും അസ്വസ്ഥത തോന്നിയാല്‍ മാത്രം ഡോക്ടറെ കാണിച്ച് പ്രത്യേക മെഷീന്റെ സഹായത്താല്‍ പുറത്തേക്ക് വലിച്ചെടുക്കണം. ഒരു കാരണവശാലും ചെവിക്കകത്തേക്ക് വെള്ളം ചീറ്റിക്കരുത്