play-sharp-fill
കരുത്തു തെളിയിച്ച് ഇന്ത്യൻ നാവിക സേനയുടെ സൈനീകാഭ്യാസം ; നേതൃത്വം നൽകിയത് ഐ എൻ എസ് സുനയന

കരുത്തു തെളിയിച്ച് ഇന്ത്യൻ നാവിക സേനയുടെ സൈനീകാഭ്യാസം ; നേതൃത്വം നൽകിയത് ഐ എൻ എസ് സുനയന

 

സ്വന്തം ലേഖകൻ

കൊച്ചി : ആഴക്കടലിൽ കരുത്ത് തെളിയിച്ച് ഇന്ത്യൻ നാവിക സേനയുടെ സൈനികാഭ്യാസം. ഇന്ത്യൻ നിരീക്ഷണ കപ്പലായ ഐ എൻ എസ് സുനയനയുടെ നേതൃത്വത്തിലാണ് ലോകത്തിലെ തന്നെ അഞ്ചാമത്തെ വലിയ നാവിക സേനയായ ഇന്ത്യൻ നാവിക സേന സാഹസിക പ്രകടനങ്ങൾ കാഴ്ച വെച്ചത്.

ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യൻ നാവിക സേന കരുത്തുറ്റ ഒരു ശക്തിയാണ്. അത്യാധുനിക സാങ്കേതിക വിദ്യ കൈവശമുള്ള ഇന്ത്യൻ നാവിക സേനയുടെ കരുത്ത് തെളിയിച്ച പ്രകടനങ്ങളാണ് അറബിക്കടലിൽ ഐഎൻസ് സുനയന കാഴ്ച വെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടലിൽ വീണുപോയവർക്കായി തെരച്ചിൽ നടത്തുന്ന വ്യോമാഭ്യാസ പ്രകടനം, പോർമുഖത്ത് നീങ്ങുന്ന യുദ്ധക്കപ്പലിൽ പറന്നിറങ്ങുന്ന ഹെലികോപ്റ്റർ, അതിർത്തി അതിക്രമിച്ച് കടക്കുന്ന കപ്പലുകൾ പരിശോധിച്ച് മറൈൻ കമാൻഡോകൾ, ഒരേ ദിശയിൽ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് ആളുകളെയും സാധനങ്ങളും കൈമാറുന്ന റീപ്‌ളേനിഷ് എക്രോസ്സ് സീ തുടങ്ങി എണ്ണമറ്റ പ്രകടനങ്ങൾ ആണ് ആഴക്കടലിൽ നാവിക സേന കാഴ്ച വെച്ചത്.

വ്യത്യസ്ത വിഭാഗങ്ങളിൽ പെടുന്ന നിരവധി യുദ്ധക്കപ്പലുകൾ ഇന്ത്യൻ നാവിക സേനയുടെ ഭാഗമായിട്ട് ഉണ്ട്. അവസരങ്ങളുടെ കടൽ തുറന്ന് നൽകി തന്നെ ആണ് സേനയുടെ ഭാഗമാകാൻ ഇന്ത്യൻ നാവിക സേന ക്ഷണിക്കുന്നത് എന്ന് കമാൻഡർ ശ്രീധർ വാര്യർ പറഞ്ഞു.

നാവിക സേനയുടെ അർദ്ധ യുദ്ധകപ്പലും നിരീക്ഷണ കപ്പലുമായ ഐഎൻഎസ് സുനയനയ്ക്ക് ഒപ്പം നാവിക സേനാ പരിശീലന കപ്പൽ ഐഎൻഎസ് തീർ, തീര സുരക്ഷാ സേനയുടെ സാരഥി എന്നീ കപ്പലുകളും നാവിക സേനയുടെ തന്നെ സായുധ സേനാംഗങ്ങൾ, ഹെലികോപ്റ്റർ എന്നിവയും കായിക പ്രകടനങ്ങളുടെ ഭാഗമായി.