
കടുവാക്കുളം: ഇന്നത്തെ പപ്പടം നാളെയുണ്ടാക്കിയത്. എന്താ ഒന്നും മനസിലായില്ല അല്ലേ ?
പറയാം. ഇന്നു രാവിലെ കോട്ടയം കടുവാക്കുളത്തെ സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയ പപ്പടത്തിൻ്റെ കവറിലെ തീയതി കണ്ട് പപ്പടം വാങ്ങിയ യുവാവ് ആദ്യം ഞെട്ടിയത്.
ഇതു നാളത്തെ പപ്പടമാണല്ലോ. ഇന്ന് ജനുവരി 6 അല്ലേ.! പപ്പട പായ്ക്കറ്റിൽ രേഖപ്പെടുത്തിയ തീയതി ജനുവരി 7 ആണല്ലോ. സംശയം തോന്നിയ യുവാവ് തേർഡ് ഐ ന്യൂസിലേക്ക് വിളിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏത് ഉത്പന്നമായാലും നിർമിക്കുന്ന അല്ലെങ്കിൽ പാക്കിംഗ് തീയതിയാണ് രേഖപ്പെടുത്തുന്നത്.
അതാണ് ഇന്നു വാങ്ങിയത് നാളെത്തെ പപ്പടം എന്നു പറഞ്ഞത്.
പലപ്പോഴും നടക്കുന്ന ഒരു തട്ടിപ്പാണ് ഇതിലൂടെ പുറത്തുവന്നത്. നമ്മൾ ഫ്രഷ് ആണ് എന്നു കരുതി വാങ്ങുന്ന സാധനങ്ങൾ തയാറാക്കിയത് എന്ന് ?എങ്ങനെ? എന്നൊക്കെ
തെറ്റിദ്ധരിപ്പിക്കുന്ന രീതിയാണ് ഇപ്പോൾ കടുവാക്കുളത്തെ പപ്പട കച്ചവടത്തിലൂടെ പുറത്തുവന്നത്.
പഴയ സാധനങ്ങളുടെ പുറത്ത് പുതിയൊരു തീയതി വച്ച് വിതരണം ചെയ്യുന്ന പ്രവണതയും ഉണ്ടാകാം.
എന്തായാലും ഇപ്പോൾ വാങ്ങിയ പപ്പടം വാങ്ങുന്നവർ ഒന്നു ശ്രദ്ധിക്കണം.
മനുഷ്യനെ കബളിപ്പിക്കുന്ന ഇത്തരം ഉൽപന്നങ്ങൾ വാങ്ങാതിരിക്കുന്നതാ നല്ലത്