video
play-sharp-fill
നൂതന ആശയവുമായി കവിത ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് മൂക്കുത്തിയിട്ട് ഫഹദ്

നൂതന ആശയവുമായി കവിത ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് മൂക്കുത്തിയിട്ട് ഫഹദ്

തൃ ശ്ശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ ജ്വല്ലറി ശൃംഖലയാണ് കവിത ജ്വല്ലറി ആന്റ് ഡയമണ്ട്സ്. ജനമനസ്സുകളില്‍ പ്രത്യേകിച്ച്‌ യുവതലമുറയുടെ ഹരമായ നടൻ ഫഹദ് ഫാസിലാണ് ജ്വല്ലറിയുടെ അംബാസിഡർ.

കവിത ജ്വല്ലറിയ്ക്ക് വേണ്ടി വേറിട്ട മനോഹരമായ പരസ്യചിത്രം ശ്രദ്ധനേടുകയാണ്. ഫഹദ് ഫാസിലിന് പുറമേ കല്യാണി പണിക്കർ, ലക്ഷ്മി രാമകൃഷ്ണൻ എന്നിവരും പരസ്യചിത്രത്തില്‍ വേഷമിടുന്നു.

തികച്ചും വേറിട്ടു നില്‍ക്കുന്ന ഒരു പരസ്യ ചിത്രം എന്ന ആശയവുമായാണ് ഫഹദിനെ സമീപിച്ചത്. ഇന്ന് നിലവിലുള്ള സങ്കല്‍പങ്ങള്‍ക്ക് പുതിയ മാനം നല്‍കുക, ലിംഗ സമത്വത്തെ ഊട്ടിയുറപ്പിക്കുക എന്നതാണ് ആശയങ്ങളാണ് പരസ്യചിത്രത്തിന് പിന്നില്‍. നിലവില്‍ സ്വർണാഭരണങ്ങളുടെ പരസ്യത്തില്‍ സ്ത്രീകളാണ് ആഭരണങ്ങള്‍ അറിയുന്നത്. എന്നാല്‍ ഈ പരസ്യചിത്രത്തില്‍ ഫഹദിനെ മൂക്കുത്തിണിയിച്ച്‌ ശ്രദ്ധനേടുന്നു- പരസ്യത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മികച്ച പ്രതികരണമാണ് ഈ പരസ്യചിത്രത്തിന് ലഭിക്കുന്നത്. മാർട്ടിൻ പ്രക്കാട്ടാണ് സംവിധാനം.