ഇന്നോവ ഇനി പുതുപുത്തൻ രൂപത്തിൽ ; ഡീസൽ എഞ്ചിനുപകരം ഹൈബ്രിഡ് സംവിധാനം

ഇന്നോവ ഇനി പുതുപുത്തൻ രൂപത്തിൽ ; ഡീസൽ എഞ്ചിനുപകരം ഹൈബ്രിഡ് സംവിധാനം

 

സ്വന്തം ലേഖകൻ

കൊച്ചി : ഇന്നോവ ക്രിസ്റ്റ ഇനി പുതിയ രൂപത്തിൽ ആയിരിക്കും നിരത്തിൽ എത്തുക. രാജ്യത്തെ പുതിയ മലിനീകരണ നിയന്ത്രണ ചട്ടമായ ബിഎസ്6 നിലവിൽ വരുന്നതിനു മുന്നോടിയായി വാഹനം വിപണിയിലെത്തിക്കാനാണ് കമ്പനിശ്രമിക്കുന്നത്. പഴയ ഡീസൽ എഞ്ചിനുപകരം പുതിയ തലമുറ ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് ഒരു ഹൈബ്രിഡ് സംവിധാനമാണ് നൽകുക. ഇതിനുപുറമെ പുതുക്കിയ വാഹനത്തിൽ സമഗ്രമാറ്റം ഉണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ. നവീകരിച്ച പൂർണ്ണ എൽഇഡി ഹെഡ്‌ലാമ്പുകൾ, റേഡിയേറ്റർ ഗ്രിൽ, പുതിയ അലോയ് വീലുകൾ, ചെറുതായി ട്വീക്ക് ചെയ്ത പിന്നിലെ ബമ്പറും ടെയിൽ ലാമ്പുകളും എന്നിങ്ങനെയാവും മാറ്റങ്ങൾ വരിക.

ക്വാളിസിനു പകരക്കാരനായി 2005 ലാണ് ആദ്യ ഇന്നോവ ഇന്ത്യൻ നിരത്തുകളിൽ ഓടിതത്തുടങ്ങിയത്. 2004ൽ ഇന്തോനേഷ്യൻ വിപണിയിലാണ് ഇന്നോവയെ ആദ്യമായി അവതരിപ്പിക്കുന്നത്. തുടർന്ന് 12 വേരിയന്റുകളിലാണ് ആദ്യതലമുറ ഇന്നോവ ഇന്ത്യയിലുമെത്തി. പുറത്തിറങ്ങിയ കാലം മുതൽ എംപിവി വിപണിയിലെ ഒന്നാം സ്ഥാനക്കാരനായിരുന്നു ഇന്നോവ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016ലെ ദില്ലി ഓട്ടോ എക്‌സോപയിലാണ് രണ്ടാം തലമുറ ഇന്നോവയെ ടൊയോട്ട അവതരിപ്പിക്കുന്നത്. ക്രിസ്റ്റ എന്നായിരുന്നു അടിമുടി മാറിയ പുത്തൻവാഹനത്തിനു നൽകിയ പേര്. എക്‌സ്‌പോയിലെ താരമായിരുന്നു അന്ന് ഇന്നോവ ക്രിസ്റ്റ. ടൊയോട്ടയുടെ തന്നെ സെഡാനുകളായ കാംറിയിൽ നിന്നും ആൾട്ടിസിൽ നിന്നും പ്രചോദിതമായിരുന്നു ക്രിസ്റ്റയുടെ ഡിസൈൻ.

ഈ രണ്ടാംതലമുറയാണ് നിലവിൽ നിരത്തിലോടുന്നത്. ചൂടിനെ പ്രതിരോധിക്കുന്ന ഗ്ലാസ്, യുഎസ്ബി ചാർജിങ് പോയിന്റ്, ഗുണനിലവാരമേറിയ സ്പീക്കർ എന്നിവയോടെ ഈ മോഡലിനെ അടുത്തിടെ കമ്ബനി പുതുക്കിയരുന്നു. വിഎക്‌സ് എം ടി, സെഡ്എക്‌സ് എം ടി, സെഡ് എക്‌സ് എ ടി എന്നീ മോഡലുകളാണ് പുതിയ പരിഷ്‌കാരങ്ങളോടെ എത്തിയത്.

Tags :