video
play-sharp-fill
കൊച്ചിയുടെ മണ്ണിൽ നിന്നും ഇന്നച്ചന് വിട; സ്വന്തം മണ്ണിലേക്കുള്ള വിലാപയാത്ര വികാരനിർഭരം;  ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനം; നാളെ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ ഇഷ്ടനടൻ്റെ സംസ്കാരം; പ്രിയപ്പെട്ടവരുടെ ഓർമ്മയിലേക്ക് മൺമറഞ്ഞ് ഇന്നസെന്റ്

സ്വന്തം ലേഖകൻ

കൊച്ചി: മലായാളത്തിന്റെ പ്രിയ ഹാസ്യ നടൻ ഇന്നസെൻ്റിൻ്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കൊച്ചിയിൽ നിന്നും തൃശ്ശൂരിലേക്ക് പുറപ്പെട്ടു. കടവന്ത്രിയിലെ ഇൻഡോ‍ർ സ്റ്റേഡിയത്തിലെ പൊതുദർശനത്തിനുശേഷമാണ് മൃതദേഹം സ്വന്തം നാട്ടിലേക്ക് പുറപ്പെടുന്നത്. ഉച്ചയോടെ ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തിക്കുന്ന മൃതദേഹം അവിടെ പൊതുദ‍ർശനത്തിനായി വയ്ക്കും.

വൈകിട്ടോടെ വീട്ടിലേക്ക് കൊണ്ടു പോകും. നാളെ രാവിലെ ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് മലയാളികളുടെ ഇഷ്ടനടൻ്റെ സംസ്കാരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടവന്ത്ര ഇൻഡോ‍ർ സ്റ്റേഡിയത്തിൽ നടന്ന പൊതുദ‍ർശനത്തിൽ ആയിരക്കണക്കിന് ആളുകളാണ് പ്രിയനടനെ അവസാനമായി കാണാനെത്തിയത്. താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി 17 വ‍ർഷം പ്രവർത്തിച്ച ഇന്നസെൻ്റ് ഏട്ടനെ അവസാനമായി കാണാൻ നിരവധി സഹപ്രവ‍ർത്തകരും കടവന്ത്ര ഇൻഡോ‍ർ സ്റ്റേഡിയത്തിലെത്തി.