മുണ്ടക്കയത്ത് കുറുക്കന്റെ ആക്രമണം; വീടിന്റെ മുറ്റത്ത് നിന്ന വേലനിലം പഞ്ചായത്ത് അംഗം ജോമി തോമസിനെയാണ് കുറുനരി ആക്രമിച്ചത്; കുറുക്കനെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു

Spread the love

മുണ്ടക്കയം: മുണ്ടക്കയത്ത് കുറുക്കന്റെ ആക്രമണം. ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വേലനിലം പഞ്ചായത്ത് അംഗം ജോമി തോമസിനെയാണ് കുറുനരി ആക്രമിച്ചത്.

video
play-sharp-fill

ഇന്ന് പുലർച്ചെ വീടിന്റെ വരാന്തയിൽ നിൽക്കുകയായിരുന്ന ജോമിയെ കുറുനരി കടിക്കുകയായിരുന്നു. കുറുനരിയുടെ അക്രമത്തെ തുടർന്ന് ജോമിയുടെ കാലിനും, കൈക്കും സാരമായി പരിക്കേറ്റു. അക്രമാസക്തനായ കുറുക്കനെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു.

സാരമായി പരിക്കേറ്റ മെമ്പറെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group