play-sharp-fill
വേനലവധിക്കാലത്ത് വീട് പൂട്ടി യാത്ര പോകുന്നവർക്ക് കേരള പോലീസിന്റെ മുന്നറിയിപ്പ്

വേനലവധിക്കാലത്ത് വീട് പൂട്ടി യാത്ര പോകുന്നവർക്ക് കേരള പോലീസിന്റെ മുന്നറിയിപ്പ്

 

കോഴിക്കോട് : വേനലവധിക്കാലത്ത് വീട് പൂട്ടി യാത്ര പോകുന്നവർക്ക് കേരള പോലീസിന്റെ ജാഗ്രത മുന്നറിയിപ്പ്.

വേനൽ അവധിക്കാലത്ത് ദൂരെ എവിടെയെങ്കിലും യാത്ര പോകുന്നവർ വിവരം പോലീസിനെ അറിയിച്ചാൽ 14 ദിവസം വരെ വീടും പരിസരവും നീരീക്ഷണത്തിലായിരിക്കുംമെന്ന് പോലീസ് അറിയിച്ചു. നിരവധി തട്ടിപ്പുകളും, മോഷണവും നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ജാഗ്രത നിർദേശവുമായി പോലീസ് എത്തിയിരിക്കുന്നത്.  കേരള പോലീസിന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് വിവരം കൈമാറിയത്.


ഫെയ്സ് ബുക്ക് കുറിപ്പ് പൂർണ രൂപത്തിൽ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ ‘Locked House’ സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും.

യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂർ മുൻപെങ്കിലും ആപ്പിലൂടെ വിവരം രജിസ്റ്റർ ചെയ്യണം. ഏഴു ദിവസം മുമ്ബ് വരെ വിവരം പോലീസിനെ അറിയിക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.

യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേരും ഫോണ്‍ നമ്ബറും എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്. ഗൂഗിള്‍പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോല്‍ ആപ്പ് ലഭ്യമാണ്.