
ഇന്‍ഫോപാര്‍ക്കിന് സമീപം ബഹുനില കെട്ടിടത്തിന് തീപിടിച്ചു; നിരവധി ജീവനക്കാര്‍ കുടുങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്; രക്ഷാപ്രവര്‍ത്തനം തുടരുന്നു; ഷോട്ട്സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
സ്വന്തം ലേഖിക
കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം ബഹുനില കെട്ടിടത്തിന് തീപിടിച്ചു.
പൊലീസ് സ്റ്റേഷന് അടുത്തുള്ള ജിയോ ഇന്‍ഫോപാര്‍ക്ക് എന്ന ഐടി സ്ഥാപനത്തിനാണ് തീപിടിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം. ഷോട്ട്സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഓഫീസിനുള്ളില്‍ നിരവധി ജീവനക്കാര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ചിലര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പുറത്തെത്തിച്ച ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
താഴത്തെ നിലയിലെ ശുചിമുറിയില്‍ നിന്നാണ് തീ പടര്‍ന്നത് എന്നാണ് പുറത്തു വന്ന ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.
അഗ്നിശമന സേനയുടെ യൂണിറ്റുകളെത്തി തീ അണയ്‌ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Third Eye News Live
0