
വാഷിംഗ്‌ടണ്‍: വെസ്റ്റ് വിർജീനിയയിലെ ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ കാണാതായ ന്യൂയോർക്കില്‍ നിന്നുള്ള നാല് ഇന്ത്യൻ വംശജരെ മരിച്ച നിലയില്‍ കണ്ടെത്തിയതായി മാർഷല്‍ കൗണ്ടി ഷെരീഫ് മൈക്ക് ദോഗർട്ടി.
വാഹനാപകടത്തിലാണ് നാലുപേരും മരിച്ചതെന്നാണ് വിവരം.
ആശ ദിവാൻ (85), കിഷോർ ദിവാൻ (89), ശൈലേഷ് ദിവാൻ (86), ഗീത ദിവാൻ (84) എന്നിവരാണ് മരിച്ചത്. ജൂലായ് 29ന് പെൻസില്‍വാനിയയിലെ ഒരു ബർഗർ കിംഗ് കേന്ദ്രത്തിലായിരുന്നു ഇവരെ അവസാനമായി കണ്ടത്.
വെസ്റ്റ് വിർജീനിയയിലെ മാർഷല്‍ കൗണ്ടിയിലുള്ള ബഫല്ലോയില്‍ നിന്ന് പ്രഭുപാദരുടെ പാലസ് ഓഫ് ഗോള്‍ഡിലേയ്ക്ക് പോവുകയായിരുന്നു നാലുപേരും. ന്യൂയോർക്ക് ലൈസൻസുള്ള ടൊയോട്ട കാറിലായിരുന്നു യാത്ര. ബർഗർ കിംഗില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ കാണാതായവരില്‍ രണ്ടുപേർ റെസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്നത് പതിഞ്ഞിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരുടെ അവസാന ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷനും ഇതേ സ്ഥലത്തുനിന്നാണെന്നും കണ്ടെത്തിയിരുന്നു. കാണാതായ നാല് പേരെ വാഹനാപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി മാർഷല്‍ കൗണ്ടി ഷെരീഫ് മൈക്ക് ഡൗഹെർട്ടി സ്ഥിരീകരിച്ചു.
ശനിയാഴ്ച രാത്രി 9.30ഓടെ (പ്രാദേശിക സമയം) ബിഗ് വീലിംഗ് ക്രീക്ക് റോഡിലെ കുത്തനെയുള്ള ഒരു പാറക്കെട്ടില്‍ നിന്ന് കാണാതായവരെയും അപകടത്തില്‍പ്പെട്ട വാഹനത്തെയും കണ്ടെത്തിയതായി ഷെരീഫ് അറിയിച്ചു.
അപകടത്തില്‍ ഷെരീഫ് ഡൗഹെർട്ടി അനുശോചനം രേഖപ്പെടുത്തി. അന്വേഷണം പൂർത്തിയായതിനുശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും മാർഷല്‍ കൗണ്ടി ഷെരീഫ് മൈക്ക് ഡൗഹെർട്ടി വ്യക്തമാക്കി.