video
play-sharp-fill

ഇന്ത്യൻ അതിർത്തിയിൽ ഉടനെ എന്തും സംഭവിക്കാവുന്ന സ്ഥിതിവിശേഷം: പാക്കിസ്ഥാനും ചൈനയും ഒരുമിച്ച്‌ ഇന്ത്യയെ ആക്രമിക്കാനുള്ള അപ്രതീക്ഷിത നീക്കം ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്: ഏത് അടിയന്തരഘട്ടത്തെയും നേരിടാൻ ഇന്ത്യൻ സൈന്യം തയാർ

ഇന്ത്യൻ അതിർത്തിയിൽ ഉടനെ എന്തും സംഭവിക്കാവുന്ന സ്ഥിതിവിശേഷം: പാക്കിസ്ഥാനും ചൈനയും ഒരുമിച്ച്‌ ഇന്ത്യയെ ആക്രമിക്കാനുള്ള അപ്രതീക്ഷിത നീക്കം ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്: ഏത് അടിയന്തരഘട്ടത്തെയും നേരിടാൻ ഇന്ത്യൻ സൈന്യം തയാർ

Spread the love

ഡൽഹി: അടുത്ത മണിക്കൂറുകളില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പലതും സംഭവിക്കാം. പാക്കിസ്ഥാനും ചൈനയും ഒരുമിച്ച്‌ ഇന്ത്യയെ ആക്രമിക്കാനുള്ള അപ്രതീക്ഷിത നീക്കം ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. കാഷ്മീരില്‍ പുലര്‍ത്തുന്ന അതേ ജാഗ്രത ഇന്ത്യന്‍ സൈന്യം ചൈനയിലും പുലര്‍ത്തിവരികയാണ്. വരുന്ന മണിക്കൂറുകളില്‍ കാഷ്മീരിലെ തീവ്രവാദികളുടെ കൂടുതല്‍ ക്യാമ്പുകളും ആയുധപ്പുരകളും ഇന്ത്യ തകര്‍ക്കാനൊരുങ്ങുകയാണ്. ഏത് ആക്രമണത്തിനും ഇന്ത്യയ്ക്ക് റഷ്യയുടെയും ഫ്രാന്‍സിന്റെയും ഇസ്രായേലിന്റെയും സഹായം ഉറപ്പായിരിക്കെ പാക്കിസ്ഥാനെ തരിപ്പണമാക്കാന്‍ തന്നെയാണ് ഇന്ത്യയുടെ ഉറച്ച തീരുമാനം.

യൂറോപ്യന്‍ സന്ദര്‍ശനം ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ തുടര്‍ ചര്‍ച്ചയിലാണ്.ഭീകരരെ മാത്രമല്ല ഭീകരരുടെ കുടുംബാംഗങ്ങളെയും ഇന്ത്യന്‍ സൈന്യം വകവരുത്തുകയാണ്. ഇന്നു പുലര്‍ച്ചെ ഇന്ത്യന്‍ സൈന്യം ബഹവല്‍പൂരില്‍ നടത്തിയ ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മൗലാന മസൂദ് അസറിന്റെ കുടുബാംഗങ്ങള്‍ കൊല്ലപ്പെട്ടതായി സൂചന. സഹോദരിയും സഹോദരീഭര്‍ത്താവും മക്കളും ഉള്‍പ്പെടെ 10 പേര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇവിടെ കൊടുംഭീകരരായ നാലു പേര്‍ തമ്പടിച്ചിരുന്നുവെന്നും അവരും കൊല്ലപ്പെട്ടുവെന്നും ബിബിസി വ്യക്തമാക്കുന്നു.

പാക്കിസ്താനിലെ പന്ത്രണ്ടാമത്തെ വലിയ നഗരവും ലാഹോറില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നതുമായ ബഹബഹവല്‍പൂര്‍ നഗരം ജെയ്ഷെ-ഇ-മുഹമ്മദിന്റെ കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മൗലാന മസൂദ് അസര്‍ ഇപ്പോള്‍ എവിടെയുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടില്ല.ഇവിടത്തെ മൈതാനത്തും ഒളികേന്ദ്രത്തിലുമാണ് തീവ്രവാദികള്‍ക്ക് കാലങ്ങളായി സായുധപരിശീലനം നടത്തിയിരുന്നത്. പാക്കിസ്താനിലെ നാല് ഭീകര കേന്ദ്രങ്ങളും പാക്ക് അധീന കാശ്മീരിലെ അഞ്ച് ഭീകര കേന്ദ്രങ്ങളുമാണ് ഇന്ത്യ ലക്ഷ്യം വച്ചത്. ഭീകരര്‍ക്ക് പരിശീലനം നല്‍കുന്ന ഇടങ്ങളാണ് പ്രധാനമായി ആക്രമണം നടത്തിയതെന്നുമാണ് പുറത്ത് വരുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ട് ഏക്കര്‍ വിസ്തൃതിയുള്ള ഈ കേന്ദ്രം ഇന്ത്യയുടെ ആക്രമണങ്ങളുടെ പ്രാഥമിക ലക്ഷ്യമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മൗലാന മസൂദ് അസറിന്റെ പരിശീലനകേന്ദ്രവും ആയുധപ്പുരയും ഇവിടെയുണ്ടായിരുന്നതായാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. ഇന്ത്യയ്ക്കെതിരായ ബഹവല്‍പൂരില്‍ ജനിച്ച അസര്‍, അവിടെ കനത്ത സുരക്ഷയുള്ള ഒരു കോമ്ബൗണ്ടിലാണ് ഇപ്പോഴും താമസിക്കുന്നത്.ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ പാക്കിസ്താന്റെ ലഷ്‌കര്‍, ജെയ്ഷെ കേന്ദ്രങ്ങള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. പാകിസ്താനിലെ ഒമ്ബത് ഭീകരകേന്ദ്രങ്ങളിലാണ് ഇന്ത്യ തിരിച്ചടിച്ചിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണം നടന്ന് പതിനഞ്ചാം ദിവസമാണ് ഇന്ത്യയുടെ തിരിച്ചടി.

സേനകരസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ അന്‍പതിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെല്ലാം സിവിലിയന്‍മാരാണെന്നും പാക്കിസ്ഥാന്‍ തീവ്രവാദികളെ സഹായിക്കുന്നില്ലെന്നുമാണ് പാക്കിസ്ഥാന്റെ വിശദീകരണം. പാക്കിസ്ഥാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നല്‍കുമെന്നാണ് പാക്കിസ്ഥാന്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. പാകിസ്താന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. അഞ്ചിടങ്ങളില്‍ ആക്രമണം നടത്തിയതായാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് സ്ഥിരീകരിച്ചത്.ശക്തമായി പ്രതികരിക്കാന്‍ പാകിസ്താന് അവകാശമുണ്ടെന്നും മുഴുവന്‍ രാജ്യവും പാക് സൈന്യത്തിനൊപ്പം ഉണ്ടെന്നും പാക് പ്രധാനമന്ത്രി പറഞ്ഞത് ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പാണ്.

യുഎസ്, ബ്രിട്ടന്‍, സൗദി, യുഎഇ, റഷ്യ തുടങ്ങിയ രാജ്യങ്ങളെ ഇന്ത്യ സൈനിക നടപടിയെക്കുറിച്ച്‌ അറിയിച്ച്‌ പിന്തുണ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
പുലര്‍ച്ചെ 1.44ന് ആരംഭിച്ച ആക്രമണം 23 മിനിറ്റുകളില്‍ ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കി. ആറ് പ്രദേശങ്ങളിലായി ആകെ 24 ആക്രമണങ്ങളാണ് ഉണ്ടായതെന്നാണ് പാകിസ്ഥാന്‍ സൈന്യം പറയുന്നത്.അറുനൂറോളം ഭീകരരെ ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പാക്കിസ്ഥാന്‍ വളര്‍ത്തിയെടുത്ത ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തതെന്ന് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും.

കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍ എന്നു പേരിട്ട സൈനിക നീക്കം. സാധാരണ ജനങ്ങള്‍ക്ക് അപകടമുണ്ടാകാത്ത വിധമാണ് ആക്രമണ കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തതെന്നും ആക്രമണം നടത്തിയതെന്നും അവര്‍ പറഞ്ഞു.പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലും ലഷ്‌കറെ തയിബയുടെയും ജയ്‌ഷെ മുഹമ്മദിന്റെയും ഭീകരക്യാംപുകള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സേന ആക്രമിച്ചത്. ഇന്ത്യയുടെ തിരിച്ചടിക്കു പിന്നാലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം വെടിവയ്പ്പ് ആരംഭിച്ചതോടെ മേഖലയിലെ ജനങ്ങളെ ബങ്കറുകളിലേക്കു മാറ്റിയിരിക്കുകയാണ്.
ശ്രീനഗര്‍, ജമ്മു, ലേ, ധരംശാല, അമൃത്സര്‍ വിമാനത്താവളങ്ങള്‍ അടയ്ക്കുക മാത്രമല്ല ഈ പ്രദേശത്തുകൂടിയുള്ള വ്യോമഗതാഗതം നിരോധിച്ചിരിക്കുകയാണ്.ഏപ്രില്‍ 22 നാണ് കശ്മീരിലെ പഹല്‍ഗാമില്‍ നുഴഞ്ഞുകയറിയ ഭീകരര്‍ വിനോദസഞ്ചാരികളെ ആക്രമിച്ച്‌ 26 പേരെ വധിച്ചതിനുള്ള തിരിച്ചടിയാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്. കൂട്ടക്കൊലയ്ക്കു പിന്നില്‍ പാക്കിസ്ഥാന് യാതൊരു പങ്കുമില്ലെന്നാണ് പാക്കിസ്ഥാന്റെ വിശദീകരണം. പുല്‍വാമയ്ക്ക് ശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു അത്. പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുമായി ബന്ധമുള്ള ദ് റസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റടുക്കുകയും ചെയ്തിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ നിയന്ത്രണ രേഖയില്‍ കനത്ത ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ പാക് ഷെല്ലിങില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. പാക് ഷെല്ലിങിനിടെ മൂന്നു പ്രദേശവാസികള്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.നിയന്ത്രണ രേഖയിലെ പോസ്റ്റുകള്‍ക്കുനേരെയും പാകിസ്ഥാന്‍ സൈന്യം ഷെല്ലാക്രമണം നടത്തി. പാക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യ കനത്ത മറുപടി നല്‍കിയതായും സൈന്യം അറിയിച്ചു. അതിര്‍ത്തിയില്‍ കനത്ത ഏറ്റുമുട്ടല്‍ തുടരുകയാണ്. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
നിയന്ത്രണ രേഖക്ക് സമീപമുള്ള പ്രദേശങ്ങളിലെ ആളുകള്‍ ബങ്കറുകളിലേക്ക് അടക്കം മാറിയിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.നിയന്ത്രണ രേഖയില്‍ കനത്ത ഏറ്റുമുട്ടല്‍ തുടരുകയാണ്. നിയന്ത്രണ രേഖയില്‍ പലയിടങ്ങളിലായാണ് പാക് പ്രകോപനം. പാമ്ബോര്‍, അക്‌നൂര്‍, റമ്ബാന്‍, പൂഞ്ച് തുടങ്ങിയിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ശക്തമായി തിരിച്ചടിക്കുന്നുവെന്ന് സൈന്യം വ്യക്തമാക്കി.