
കാഞ്ഞിരപ്പള്ളി : ഇന്‍ഫാം രജതജൂബിലി ആഘോഷങ്ങളുടെ സമാപനം നാളെ വൈകിട്ട് 4.30ന് പൊടിമറ്റം സെന്റ് മേരീസ് പാരിഷ്ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
യോഗത്തില്‍ ഇന്‍ഫാം സംഘടനാംഗങ്ങളെ ഒരുമിച്ച് ചേര്‍ത്ത് ആവിഷ്കരിക്കുന്ന പച്ചപ്പൊലിമ എന്ന പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗരേഖ മുഖ്യമന്ത്രി പ്രകാശനം ചെയ്യും.
ഇന്‍ഫാം മുഖ്യ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും.
ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖ പ്രഭാഷണം നടത്തും. മന്ത്രിമാരായ വി. എന്‍. വാസവന്, റോഷി അഗസ്റ്റിന്, ജോസ് കെ. മാണി എംപി, ആന്റോ ആന്റണി എംപി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ,

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീര്‍, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വര്‍ഗീസ്,
ഇന്‍ഫാം ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍ , ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി എന്നിവര്‍ പ്രസംഗിക്കും. ഇന്‍ഫാമിന്റെ വിവിധ സംസ്ഥാനങ്ങളിലും കാര്ഷികജില്ലകളിലും നിന്നുള്ളവര്‍ ഉള്‍പ്പെടെ പതിനായിരത്തില്പരം ആളുകള്‍ യോഗത്തില്‍ പങ്കെടുക്കും



