
ദിവസം 200 രൂപ കൂലിക്ക് ഇന്ത്യയെ ഒറ്റിയ ചാരൻ അറസ്റ്റിൽ: ഇന്ത്യൻ സേനകളെ കുറിച്ചുള്ള വിവരങ്ങൾ ചോർത്തി പാകിസ്ഥാന് നൽകി: യുവാവിനെ ഭീകര വിരുന്ന സേനയാണ് അറസ്റ്റു ചെയ്തത്.
ഗാന്ധിനഗർ: പാകിസ്താന് വേണ്ടി ചാരപ്രവർത്തനം നടത്തിയ യുവാവിനെ പിടികൂടി ഗുജറാത്ത് ഭീകരവിരുദ്ധ സേന (ATS). ദ്വാരകയിലെ തീരദേശ ടൗണില്‍ നിന്നാണ് ചാരനെ പിടികൂടിയത്.
സോഷ്യല്‍മീഡിയയില്‍ സഹിമ എന്ന പേരിലാണ് ഇയാള്‍ ഇടപഴകിയിരുന്നതെന്നും
പാകിസ്താനികള്‍ക്ക് ഇന്ത്യൻ സേനകളെക്കുറിച്ചുള്ള നിർണായക വിവരങ്ങള്‍ ചോർത്തി നല്‍കാൻ ഇയാള്‍ ശ്രമിച്ചെന്നും പൊലീസ് പറയുന്നു. ദ്വാരക ജില്ലയില്‍ നിന്ന് ദിപേഷ് ബി ബോഗല്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ ഇന്ത്യൻ തീരദേശ സേനയെ (ICG) കുറിച്ചുള്ള വിവരങ്ങള്‍ ചോർത്താനായിരുന്നു ശ്രമിച്ചതെന്നും പൊലീസ് അറിയിച്ചു.
ഫെയ്സബുക്കില്‍ ‘സഹിമ’ എന്ന പേരില്‍ യുവതിയെ പോലെ പെരുമാറി പല ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിച്ച് വിവരങ്ങള്‍ ചോർത്തിയെടുക്കാനാണ് യുവാവ് ശ്രമിച്ചത്. വിവിധ ഐ സി
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജി കപ്പലുകളുടെ നീക്കങ്ങളും അവയുടെ മറ്റ് വിശദാംശങ്ങളും ഫോട്ടോ സഹിതം പാകിസ്താൻ നേവിയിലെ വനിതാ ഉദ്യോഗസ്ഥയ്‌ക്ക് കൈമാറുകയായിരുന്നു പ്രതിയുടെ ദൗത്യം. ഇതിനായി പ്രതിദിനം 200 രൂപ വീതം അയാള്‍ക്ക് ലഭിച്ചിരുന്നു.
ഐ സിജി കപ്പലുകളുടെ റിപ്പയറിംഗ്, വെല്‍ഡിംഗ് ജോലികള്‍ ചെയ്യുന്നയാളായിരുന്നു പ്രതി. കഴിഞ്ഞ മൂന്ന് വർഷത്തോളം ഇയാള്‍ ഇത്തരത്തില്‍ ജോലി ചെയ്തിരുന്നു.
ചാരപ്രവർത്തനത്തിലൂടെ ഇയാള്‍ 42,000 രൂപ സമ്പാദിച്ചു. കഴിഞ്ഞ ഏതാനും നാളുകളായി യുവാവിനെ നിരീക്ഷിച്ച് വരിയായിരുന്നു ഗുജറാത്ത് എടിഎസ്. ഒടുവില്‍ തെളിവുകള്‍ ശേഖരിച്ചതോടെയാണ് ഇയാളെ പിടികൂടി അറസ്റ്റ് ചെയ്തത്.