
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കാര്യവട്ടം സ്പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ നെതര്‍ലാൻഡ്‌സ് സന്നാഹ മത്സരത്തിന് ഭീഷണിയായി കനത്ത മഴ. തിരുവനന്തപുരം ജില്ലയില്‍ വ്യാപകമായി ശക്തമായ മഴ തുടരുകയാണ്. ഇതുമൂലം മത്സരം തുടങ്ങുന്നതും വൈകുകയാണ്
ഇന്ന് രണ്ടുമണിക്കാണ് മത്സരം നിശ്ചയിച്ചിരുന്നത്. 12 മണി മുതലാണ് കാണികളെ സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചത്. മഴയുടെ കടുത്ത ഭീഷണിയുണ്ടെങ്കിലും മത്സരം നടക്കുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെയാണ് രോഹിത് ശര്‍മയും സംഘവുമിറങ്ങുന്നത്. മത്സരത്തിന് മുമ്പ് ഇന്നലെ ഇരു ടീമുകളും തുമ്പ സെന്‍റ് സേവ്യേഴ്‌സ് കെസിഎ സ്റ്റേഡിയത്തിലെത്തി പരിശീലനം നടത്തിയിരുന്നു. ഉച്ചയ്‌ക്ക് രണ്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ പരിശീലന സെഷന്‍. രാവിലെ 10 മണിക്ക് പരിശീലനം ആരംഭിച്ച നെതര്‍ലാന്‍ഡ്‌സ് ടീം ഒരു മണിയോടെയാണ് മടങ്ങിയത്.



