
സംസ്ഥാന വ്യവസായ വകുപ്പ് ഡയറക്ടറോട് നൂറുമരങ്ങൾ നടാൻ ഹൈക്കോടതി; മരം നടേണ്ട സ്ഥലങ്ങൾ വനം വകുപ്പ് നിർദേശിക്കും
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പ് ഡയറക്ടറോട് നൂറുമരങ്ങൾ നടാൻ ഹൈക്കോടതി. ജസ്റ്റിസ് അമിത് റാവലിന്റേതാണ് നിർദേശം പുറപ്പെടുവിച്ചത്.കൊല്ലത്ത് പ്രവർത്തിക്കുന്ന എസ്.എസ്. കെമിക്കൽസ് എന്ന സ്ഥാപനം വ്യവസായ വകുപ്പിന് ഒരു അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന്മേൽ 2016ൽ ഹിയറിങ് നടത്തിയിരുന്നു. എന്നാൽ ഹിയറിങ്ങിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഉത്തരവും തുടർന്ന് നടപ്പായില്ല. ഇതിനെതിരെ എസ്.എസ്. കെമിക്കൽസ് കോടതിയെ സമീപിക്കുകയായിരുന്നു.
തുടർന്ന് വ്യവസായ വകുപ്പ് ഡയറക്ടർ കെ. ബിജുവിനോട് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെടുകയായിരുന്നു . വ്യവസായ വകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ഡയറക്ടർക്ക് ശിക്ഷ വിധിച്ചത്. വ്യവസായ വകുപ്പ് ഡയറക്ടറോട് നൂറു മരങ്ങൾ നടാനാണ് കോടതി നിർദ്ദേശിച്ചത്. മരം നടേണ്ട സ്ഥലങ്ങൾ വനം വകുപ്പ് നിർദേശിച്ച് കൈമാറണമെന്നും കോടതി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
