
സ്വന്തം ലേഖകന്‍
ചിറ്റാര്‍: ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ഥിനി മരിച്ചു. സീതത്തോട് സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്നും ഷോക്കേറ്റ് മരിച്ചത്.
സീതത്തോട് വാലുപാറയില്‍ കൊമ്പനോലില്‍ രാജന്റെയും ശ്യാമളയുടെയും ഇളയ മകള്‍ രേഷ്മ (18) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അപകടം നടന്നത്. ഈ സമയത്ത് രേഷ്മ വീട്ടില്‍ ഒറ്റയ്ക്ക് ആയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രേഷ്മയുടെ അമ്മ ശ്യാമള റേഷന്‍ കടയില്‍ പോയിരിക്കുകയായിരുന്നു. റേഷന്‍ കടയില്‍ പോയി തിരികെ വീട്ടില്‍ എത്തിയ അമ്മ രേഷ്മയെ വിളിച്ചിട്ടും വിളി കേള്‍ക്കാത്തതിനാല്‍ വീടിന്റെ പുറകുവശത്തെ വാതില്‍ തുറന്ന് അകത്തു കയറി നോക്കുകയായിരുന്നു.
അപ്പോഴാണ് രേഷ്മ നിലത്ത് വീണ് കിടക്കുന്നത് കാണുന്നതത്. രേഷ്മയുടെ ശരീരം മുഴുവന്‍ പൊള്ളലേറ്റ നിലയിലായിരുന്നു. സീതത്തോട് കെ.ആര്‍.പി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് രേഷ്മ. ഏക സഹോദരി രേഖാരാജ്. സംസ്‌കാരം പിന്നീട്.