ഞാൻ അ‌ന്ന് തയ്ച്ച് കൊടുത്ത മഞ്ഞ കളർ ഷർട്ട് സുരേഷ്ഗോപിക്ക് വളരെ ഇഷ്ടമായിരുന്നു; അ‌ദ്ദേഹത്തിന്റെ മകൾ മരിച്ചപ്പോൾ ഞാൻ തയ്ച്ച ആ ഷർട്ടാണ് കുഞ്ഞിനെ പുതപ്പിച്ചത്’; ഇന്ദ്രൻസ്

Spread the love

വസ്ത്രാലങ്കാരകനായി എത്തി അഭിനയത്തിലേയ്ക്ക് കടന്ന നടനാണ് ഇന്ദ്രൻസ്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ മകൾ മരിച്ചപ്പോൾ താൻ തയ്ച്ച ആ ഷർട്ടാണ് പുതപ്പിച്ചതെന്ന് തുറന്ന് പറയുകയാണ് ഇന്ദ്രൻസ്. കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യത്തെക്കുറിച്ച് ഇന്ദ്രൻസ് മനസ് തുറന്നത്.

video
play-sharp-fill

ഉത്സവമേളം എന്ന സുരേഷ് ഗോപിയുടെ ചിത്രത്തിൽ വസ്ത്രാലങ്കാരകനായി താൻ പ്രവർത്തിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ മകൾ മരിക്കുന്നത്. താൻ അന്ന് തയ്ച്ച് കൊടുത്ത മഞ്ഞ കളറുള്ള ഷർട്ടിനോട് അദ്ദേഹത്തിന് വല്ലാതെ ഇഷ്ടം തോന്നിയിരുന്നു. ആ ഷർട്ട് തനിക്ക് തരണമെന്നും മകൾക്ക് അത് ഇഷ്ടപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞിരുന്നെന്നും ഇന്ദ്രൻസ് പറയുന്നു.

മകൾക്ക് അപകടമുണ്ടായ സമയത്ത് അദ്ദേഹം ധരിച്ചിരുന്നത് ആ ഷർട്ടാണ്. അന്ന് ആ കുഞ്ഞിന് അന്തിയുറങ്ങാൻ അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുൻപ്, വിയർപ്പിൽ കുതിർന്ന ആ മഞ്ഞ ഷർട്ട് ഊരി അവളെ പുതപ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നും അത് ഓർക്കുമ്പോൾ തനിക്ക് ഒരുപാട് വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ദ്രൻസ് തുന്നിയ ആ ഷർട്ടിന്റെ ചൂടേറ്റാണ് തന്റെ മകൾ അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ദ്രൻസിനോട് ഒരുപാട് സ്‌നേഹമുണ്ടെന്ന് മുൻപ് സുരേഷ് ഗോപിയും പറഞ്ഞിരുന്നു.