play-sharp-fill
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോർ;   കേന്ദ്രസർക്കാരിന്റെ ശുചിത്വ സർവ്വെയാണ് പട്ടിക പുറത്തുവിട്ടത്

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോർ;  കേന്ദ്രസർക്കാരിന്റെ ശുചിത്വ സർവ്വെയാണ് പട്ടിക പുറത്തുവിട്ടത്

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇൻഡോറിനെ തെരഞ്ഞെടുത്തു. തുടർച്ചയായി നാലാം തവണയാണ് ഈ നഗരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെടുന്നത്. ഏറ്റവും വൃത്തി കുറഞ്ഞ നഗരം കൊൽക്കത്തയാണ്.

കേന്ദ്രസർക്കാരിന്റെ ശുചിത്വ സർവ്വെയാണ് പട്ടിക പുറത്തുവിട്ടത്. 10 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിൽ ഏപ്രിൽ മുതൽ ജൂൺ വരെ ഭോപ്പാലായിരുന്നു രണ്ടാം സ്ഥാനത്ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ജൂലൈ മുതൽ സെപ്തംബർ വരെ ഈ സ്ഥാനം രാജ്കോട്ട് നേടിയെടുത്തു. ആദ്യഘട്ടത്തിൽ മൂന്നാം സ്ഥാനം സൂറത്തിനായിരുന്നു. എന്നാൽ രണ്ടാം ഘട്ടത്തിൽ ഇത് നവി മുംബൈയ്ക്ക് ആയി. ആദ്യ ഘട്ടത്തിൽ വഡോദര നാലാം സ്ഥാനത്തായിരുന്നു.