സോണിയ ഗാന്ധി അധ്യക്ഷയായ ട്രസ്റ്റിന്റെ ചുമതലയുള്ള ഇന്ദിരാഗാന്ധിയുടെ ജന്മഗൃഹത്തിന് 4.35 കോടി രൂപ നികുതി കുടിശിക
സ്വന്തം ലേഖകൻ
ന്യൂഡൽഹി : സോണിയ ഗാന്ധി അധ്യക്ഷയായ ട്രസ്റ്റിന്റെ ചുമതലയുള്ള ഇന്ദിരാഗാന്ധിയുടെ ജന്മവീടിന് 4.35 കോടിയുടെ നികുതി കുടിശിക. ഉത്തർപ്രദേശിലെ അലഹബാദിൽ ഇന്ദിര ഗാന്ധി ജനിച്ച ആനന്ദ് ഭവനാണ് നാലരക്കോടിയുടെ നികുതി കുടിശിക നോട്ടീസ് ലഭിച്ചിരിക്കുന്നത്. 2013 മുതൽ കെട്ടിടത്തിന്റെ നികുതി അടയ്ക്കുന്നില്ലെന്ന് അധികൃതർ പറയുന്നത്.
കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അധ്യക്ഷയായ ജവഹർലാൽ നെഹ്രു സ്മാരക ട്രസ്റ്റാണ് ആനന്ദഭവന്റെ സംരക്ഷണം. നികുതി കുടിശിക ചൂണ്ടിക്കാണിച്ച് പ്രയാഗ്രാജ് കോർപ്പറേഷനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാൽ കോൺഗ്രസ് ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ആനന്ദഭവന് നികുതി ചുമത്തുന്നത് തെറ്റാണെന്ന് പ്രയാഗ്രാജ് മുൻ മേയർ ചൗധരി ജിതേന്ദ്ര സിംഗ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വാതന്ത്ര്യസമരത്തിന്റെ സ്മാരകവും മ്യൂസിയവുമാണ് ആനന്ദ്ഭവൻ. ഇതൊരു വിദ്യാഭ്യാസ കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയ വിരോധത്തിന്റെ ഭാഗമായാണ് കെട്ടിടത്തിനു നികുതി ചുമത്തിയതെന്ന് കോൺഗ്രസ് ആരോപണം ഉയർത്തിയിട്ടുണ്ട്.