
ന്യൂഡൽഹി: വിമാന സർവീസുകൾ റദ്ദാക്കില്ലെന്ന് ഇൻഡിഗോ. പൈലറ്റ് ഡ്യൂട്ടി നിയമങ്ങളിലെ താൽക്കാലിക ഇളവുകൾ അവസാനിച്ചാലും തങ്ങളുടെ പ്രവർത്തനങ്ങൾ കൃത്യമായി തുടരുമെന്നും ഇൻഡിഗോ അറിയിച്ചു. ഡിജിസിഎയെയാണ് ഇൻഡിഗോ ഇക്കാര്യം അറിയിച്ചത്.
അടുത്ത മാസം 10-നു ശേഷം വിമാന സർവീസുകൾ റദ്ദാക്കില്ലെന്നും മതിയായ ജീവനക്കാരുടെ എണ്ണം ഉറപ്പാക്കിയിട്ടുണ്ടെന്നും ഇൻഡിഗോ അധികൃതർ ഡിജിസിഎയെ അറിയിച്ചു.
ഡിസംബറിൽ ഇൻഡിഗോയുടെ നിരവധി സർവീസുകൾ റദ്ദാക്കിയതു മൂലം ആയിരക്കണക്കിന് യാത്രക്കാർ ബുദ്ധിമുട്ടിയിരുന്നു. ഡിസംബറിലെ പ്രതിസ്ധിയെക്കുറിച്ച് ചർച്ച ചെയ്യാനായി ഡിജിസിഎയുടെയും ഇൻഡിയോഗയുടെയും അധികൃതർ സംയുക്തമായി നടത്തിയ അവലോകന യോഗത്തിലാണ് ഇൻഡിഗോ വക്താക്കൾ ഇക്കാര്യങ്ങൾ അറിയിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിജിസിഎയുടെ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി നിയമങ്ങൾ നടപ്പാക്കിയാലും കമ്പനിയുടെ പ്രവർത്തനങ്ങൾ നിറവേറ്റാൻ ആവശ്യമായ പൈലറ്റുമാരുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു.
ഫെബ്രുവരി പത്ത് ആകുമ്പോഴേക്കും തങ്ങൾക്ക് 2,280 ക്യാപറ്റന്മാരെ ആവശ്യമുണ്ടെന്ന് ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചു. നിലവിൽ 2,400 ക്യാപ്റ്റന്മാരാണ് ഇൻഡിഗോയിൽ ഉള്ളത്.
ഇതിനുപുറമേ 2,050 ഫർസ്റ്റ് ഓഫീസർമാരെയും തങ്ങൾക്ക് ആവശ്യമുണ്ടെന്ന് ഇൻഡിഗോ വ്യക്തമാക്കി.
നവംബറിൽ പുതുക്കിയ പൈലറ്റ് ഡ്യൂട്ടി നിയമങ്ങളുടെ രണ്ടാം ഘട്ടം പ്രാബല്യത്തിൽ വന്നതിനു പിന്നാലെ ഇൻഡിഗോയ്ക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കൊണ്ടുവന്ന മാനദണ്ഡങ്ങൾ മൂലം ഡിസംബർ ഒന്നിനും ഒമ്പതിനും ഇടയിൽ 4,200-ലധികം വിമാനങ്ങളാണ് ഇൻഡിഗോയ്ക്ക് റദ്ദാക്കേണ്ടിവന്നത്.
ക്രൂ പ്ലാനിംഗിലെ പോരായമകളും മാനേജ്മെന്റിന്റെ പിടിപ്പുകേടുമാണ് തടസ്സങ്ങൾക്ക് കാരണമായതെന്ന് അധികൃതർ തന്നെ പിന്നീട് തുറന്നുപറഞ്ഞിരുന്നു.
ഡിസംബറിലെ പ്രതിസന്ധിയിൽ കരകയറാനായി നിലവിൽ ഫെബ്രുവരി 10 വരെ ഇൻഡിഗോയ്ക്ക് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡിജിസിഎയുമാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്.
ഇക്കാലയളിൽ ഇൻഡിഗോയുടെ ഓപ്പറേഷൻ കൺട്രോൾ സെന്ററിലും പ്രധാന വിമാനത്താവളങ്ങളിലും ഡിജിസിഎ പ്രത്യേക ഉദ്യോഗസ്ഥരെ വിന്യസിക്കും.
കമ്പനിക്ക് മേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും തിരുത്തൽ നടപടികളും ഇൻഡിഗോയുടെ വിശ്വാസ്യത മെച്ചപ്പെടുത്താൻ സഹായിച്ചതായി ഡിജിസിഎ അഭിപ്രായപ്പെട്ടു.



