യാത്രക്കാരെ വലച്ച് വിമാന കമ്പനികൾ;ടിക്കറ്റ് നിരക്കിൽ വൻ വർധന; ഇൻഡിഗോ പ്രതിസന്ധി അവസരമാക്കി വിമാന കമ്പനികൾ

Spread the love

തിരുവനന്തപുരം: ഇൻഡിഗോ സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെ യാത്രക്കാരെ ചൂഷണം ചെയ്ത് വിമാന കമ്പനികള്‍.

video
play-sharp-fill

മറ്റു കമ്പനികള്‍ ടിക്കറ്റ് നിരക്കുകളില്‍ വന്‍ വര്‍ധനവാണ് വരുത്തിയത്. ഡിസംബര്‍ 6 ശനിയാഴ്ച എയര്‍ ഇന്ത്യയുടെ ഡല്‍ഹി –തിരുവനന്തപുരം ടിക്കറ്റ് നിരക്ക് 30,000 രൂപ മുതല്‍ 68,000 രൂപ വരെ എത്തി. മുംബൈ-തിരുവനന്തപുരം 20,000 മുതല്‍ 50,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ഡല്‍ഹി-കൊച്ചി നിരക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 40,000 രൂപ കടന്നു.

ഡിജിസിഎയുടെ പുതിയ ചട്ടങ്ങൾ നടപ്പാക്കിയതിനെ തുടർന്നുണ്ടായ പൈലറ്റ് ക്ഷാമമാണ് രാജ്യവ്യാപകമായി ഇൻഡിഗോ സർവീസുകൾ മുടങ്ങാൻ കാരണമായത്. ഇന്നലെ മാത്രം 550 സർവീസുകൾ റദ്ദായി. ഇന്നും നിരവധി സർവീസുകൾ റദ്ദായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്ന്, പൈലറ്റുമാരുടെ ഡ്യൂട്ടിചട്ടത്തിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ഇളവു വരുത്തി.