ഇൻഡിഗോ വിമാനക്കമ്പനിക്ക് തിരിച്ചടി; കമ്പനിയുടെ സർവീസുകള്‍ വെട്ടിക്കുറച്ച്‌ കേന്ദ്ര സർക്കാർ, 10 ശതമാനം സർവീസുകള്‍ വെട്ടിക്കുറയ്ക്കാനാണ് നിർദ്ദേശം

Spread the love

ന്യൂഡൽഹി: ഇൻഡിഗോ വിമാനക്കമ്പനിയുടെ സർവീസുകള്‍ വെട്ടിക്കുറച്ച്‌ കേന്ദ്ര സർക്കാർ. 10 ശതമാനം സർവീസുകള്‍ വെട്ടിക്കുറയ്ക്കണം എന്നുള്ളതായിരുന്നു വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം.

video
play-sharp-fill

ഇത് പ്രാബല്യത്തിലാകുകയാണ്. ഡിസംബർ ആദ്യമുള്ള 2008 സർവീസുകള്‍ 1879 സർവീസുകളായി ചുരുക്കി. ബെംഗളൂരുവില്‍ നിന്നാണ് ഏറ്റവുമധികം സർവീസുകള്‍ കുറച്ചത്; 52 സർവീസുകള്‍.

നിലവില്‍ വെട്ടിക്കുറച്ചിരിക്കുന്നത് ദൈർഘ്യം കുറഞ്ഞ സർവീസുകളാണ്. അന്വേഷണ റിപ്പോർട്ടിന്മേലുള്ള തുടർ നടപടികളും വൈകില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്താകെ ലക്ഷക്കണക്കിന് വിമാനയാത്രക്കാരെ കടുത്ത ദുരിതത്തിലാക്കിയ ഇൻഡിഗോയ്ക്കെതിരെ ഒടുവില്‍ നടപടിക്ക് കളമൊരുങ്ങുന്നു. കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ നായിഡു പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടില്‍ ഇൻഡിഗോയ്ക്കെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടെന്നാണ് സൂചന.

സിഇഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും കനത്ത പിഴ ചുമത്താനും നിർദേശിച്ചുള്ള റിപ്പോർട്ടാണ് ഡിജിസിഎ സമര്‍പ്പിച്ചതെന്നാണ് വിവരം.