കുടിശ്ശിക വരുത്തിയ ബസ്സുകളുടെ നികുതി ഇൻഡിഗോ അടച്ചു തീർത്തു

Spread the love

കുടിശ്ശിക വരുത്തിയ ബസുകളുടെ വാഹന നികുതി ഇൻഡിഗോ ക്ലിയർ ചെയ്തു. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന രണ്ട് ബസുകൾക്കാണ് നികുതി അടച്ചത്.

video
play-sharp-fill

നികുതി അടയ്ക്കാത്തതിന് കഴിഞ്ഞ ദിവസം കോഴിക്കോട് ഫറൂക്കിൽ ഇൻഡിഗോ എയർലൈൻ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മറ്റൊരു വാഹനവും നികുതി കുടിശ്ശിക വരുത്തിയതായി കണ്ടെത്തി. നിയമലംഘനം ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് കമ്പനിക്ക് നോട്ടീസ് അയച്ചിരുന്നു. പിഴത്തുകയുൾപ്പെടെ ഒരു വാഹനത്തിന് നൽകേണ്ട 41,108 രൂപ വീതം രണ്ട് വാഹനങ്ങളുടെയും കുടിശ്ശിക അടച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത ബസ് അടുത്ത ദിവസം തന്നെ വിട്ടയക്കും.

ഇ.പി ജയരാജനെതിരായ ഇൻഡിഗോയുടെ യാത്രാവിലക്കും ജയരാജന്‍റെ രൂക്ഷവിമർശനത്തിനും പിന്നാലെയാണ് വിമാനത്താവളങ്ങളിൽ സർവീസ് നടത്തുന്ന ഇൻഡിഗോ എയർലൈൻസിന്‍റെ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group