ഒരു കോടി പ്രവാസികള്‍ക്ക് ആശ്വാസ പ്രഖ്യാപനം…! സാഹചര്യം അനുസരിച്ച്‌ കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാകുമെന്ന് ഇൻഡിഗോയുടെ അറിയിപ്പ്

Spread the love

ദുബൈ: ഇറാൻ- ഇസ്രയേല്‍ സംഘർഷത്തെത്തുടർന്ന് യാത്രാ നിയന്ത്രണങ്ങളടക്കം പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സർവ്വീസുകള്‍ പ്രഖ്യാപിച്ച്‌ ഇൻഡിഗോ.

video
play-sharp-fill

മസ്ക്കറ്റ്, ജിദ്ദ, മദീന, യുഎഇ എന്നിവിടങ്ങളിലേക്ക് സാഹചര്യം അനുസരിച്ച്‌ സർവ്വീസുകള്‍ ഉണ്ടാകുമെന്ന് ഇൻഡിഗോ അറിയിച്ചു. ഇന്നലെ യുഎഇയില്‍ നിന്നും ഒമാനിലേക്ക് ബസ് സർവീസുകള്‍ ആരംഭിച്ചിരുന്നു. ഷാർജയില്‍ നിന്നും മസ്കറ്റ് വിമാനത്താവളത്തിലേക്കാണ് സർവീസ് നടത്തുന്നത്.

പ്രവാസി യാത്രക്കാർക്ക് ഇനി ഒമാൻ വഴിയും നാട്ടിലെത്താമെന്ന് പ്രഖ്യാപനം പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായിരുന്നു.
നിർത്തിവെച്ചിരുന്ന വിമാന സർവീസുകള്‍ ഭാഗികമായി പുനരാരംഭിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസും പ്രഖ്യാപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയും കോഴിക്കോടുമടക്കം 6 ഇന്ത്യൻ വിമാനത്താവളങ്ങളിലേക്കടക്കമുള്ള സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുന്നത്. മസ്‌കറ്റില്‍ നിന്ന് കൊച്ചി, കോഴിക്കോട്, ഡല്‍ഹി, മുംബൈ, മംഗളൂരു, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് നാളെ (മാർച്ച്‌ 3) മുതല്‍ സർവീസുകള്‍ നടത്തുമെന്ന് അറിയിച്ചിരുന്നു.