കടുത്ത നടപടിയിലേക്ക്; ഇൻഡിഗോയുടെ കുത്തക ഒഴിവാക്കാൻ 10 ശതമാനം സര്‍വീസുകള്‍ മറ്റ് എയര്‍ലൈൻസുകള്‍ക്ക് കൈമാറിയേക്കും

Spread the love

ഡൽഹി : ആഭ്യന്തര വിമാന സർവീസുകളില്‍ ഇൻഡിഗോയുടെ കുത്തക ഒഴിവാക്കാൻ സർക്കാർ നീക്കം.

video
play-sharp-fill

പത്തു ശതമാനം സർവീസുകള്‍ മറ്റ് എയർലൈൻസുകള്‍ക്ക് കൈമാറാനാണ് നീക്കം. വിമാനങ്ങള്‍ റദ്ദാക്കിയതിനെത്തുടർന്ന് ഉണ്ടായ ഗുരുതരമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, ആദ്യം 5 ശതമാനത്തില്‍ തുടങ്ങി ആവശ്യമെങ്കില്‍ തുടർന്നുള്ള ദിവസങ്ങളില്‍ വീണ്ടും 5% എന്ന ക്രമത്തില്‍ ഷെഡ്യൂള്‍ വെട്ടിച്ചുരുക്കി മറ്റ് എയർലൈൻസുകള്‍ക്ക് നല്‍കാനാണ് നീക്കം.

ഒരാഴ്ചയ്ക്കുശേഷം ഇൻഡിഗോ വിമാന സർവീസുകള്‍ സാധാരണ നിലയിലേക്ക് എത്തുന്നു. പ്രതിസന്ധിക്ക് കാരണം ഡ്യൂട്ടി പരിഷ്കരണവും കാലാവസ്ഥയും സാങ്കേതിക കാരണങ്ങളും അടക്കം ചൂണ്ടിക്കാട്ടി ഡി ജി സി എക്ക് ഇൻഡിഗോ മറുപടി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിസന്ധി ഉണ്ടാകാൻ പ്രധാനമായും അഞ്ചു കാരണങ്ങളാണ് ഇൻഡിഗോ ചൂണ്ടിക്കാട്ടുന്നത്. ഡ്യൂട്ടി പരിഷ്കരണവും കാലാവസ്ഥയും സാങ്കേതിക പ്രശ്നങ്ങളും അടക്കമുള്ള അഞ്ച് കാരണങ്ങളാണ് ഇൻഡിഗോ അറിയിച്ചത്. ഈ മറുപടിയുടെയും നാലംഗ അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തില്‍ ആയിരിക്കും കേന്ദ്രം തുടർനടപടികള്‍ സ്വീകരിക്കുക.